ഗാന്ധിസ്മരണയിൽ ജീവരക്തം നൽകി ബി.ഡി.കെ
text_fieldsകുവൈത്ത് സിറ്റി: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്റർ (ബി.ഡി.കെ) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ആദർശമായ നിസ്വാർഥ സേവനം പ്രാവർത്തികമാക്കി നിരവധി ആളുകൾ രക്തദാനമെന്ന ജീവൻ രക്ഷാ ദൗത്യത്തിൽ പങ്കാളികളായി. അദാൻ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിന് ബി.ഡി.കെ കുവൈത്ത് വളന്റിയർമാർ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. അൽ അൻസാരി എക്സേഞ്ച് മാർക്കറ്റിങ് മാനേജർ ശ്രീജിത്ത് മോഹൻദാസ് ക്യാമ്പിൽ മുഖ്യാതിഥിയായിരുന്നു.
രക്തദാന ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾക്കും കമ്പനികൾക്കും ബി.ഡി.കെയുടെ പിന്തുണയും സഹായവും ഉണ്ടാകുമെന്നും വിവരങ്ങൾക്ക് 69997588 എന്ന നമ്പറിൽ ബന്ധപെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

