യുവപ്രതിഭകളുടെ പോരാട്ടം; സ്പോർട്ടി ഏഷ്യ ഫുട്ബാൾ ഗാലക്ക് സമാപ്തി
text_fieldsസ്പോർട്ടി ഏഷ്യ ഫുട്ബാൾ ഗാല ഫുട്ബാൾ അണ്ടർ 14 വിഭാഗത്തിൽ വിജയികളായ ഹോളണ്ട അക്കാദമി ട്രോഫി ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: സ്പോർട്ടി ഏഷ്യ സോക്കർ അക്കാദമി കുവൈത്ത് ലൈവ്പ്യൂർ വാട്ടർ പ്യൂരിഫയർ കമ്പനിയുമായി സഹകരിച്ചു സംഘടിപ്പിച്ച ‘ഫുട്ബോൾ ഗാല- 2026' ടൂർണമെന്റ് സമാപിച്ചു. ജൂനിയർ തലത്തിലെ ഫുട്ബാൾ പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ടൂർണമെന്റിൽ 32 ടീമുകൾ മാറ്റുരച്ചു.
അണ്ടർ 10, അണ്ടർ 12, അണ്ടർ 14, അണ്ടർ 16 എന്നീ പ്രായപരിധിയിലുള്ള കാറ്റഗറികളിലായി നിരവധി ടീമുകളാണ് ചാമ്പ്യൻപട്ടത്തിനായി അണിനിരന്നത്. കുവൈത്തിലെ മൂന്നു വ്യത്യസ്ത ഗ്രൗണ്ടുകളിൽ നടന്ന വാശിയേറിയ ലീഗ് കം നോക്കൗട്ട് മത്സരങ്ങൾക്കൊടുവിലാണ് ജേതാക്കളെ കണ്ടെത്തിയത്. അണ്ടർ 10 വിഭാഗത്തിൽ കിംഗ്സ് അക്കാദമി, അണ്ടർ 12 വിഭാഗത്തിൽ ടിക്കിടാക്ക അക്കാദമി, അണ്ടർ 14 വിഭാഗത്തിൽ ഹോളണ്ട അക്കാദമി,അണ്ടർ 16 വിഭാഗത്തിൽ ഐക്കൺ അക്കാദമി എന്നിവർ ജേതാക്കളായി. സമാപന ചടങ്ങിൽ ലൈവ്പ്യൂർ ഹെഡ് സുനിൽ, ക്ലിന്റൺ, അച്ചു സ്പോർട്ടി ഏഷ്യ സോക്കർ അക്കാദമി ചീഫ് വി.എസ്. നജീബ്, മറ്റ് അക്കാദമി ഭാരവാഹികൾ പ്രമുഖ കുവൈത്തി ഫുട്‌ബാൾ കോച്ചുമാർ എന്നിവർ വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.
ഇംഗ്ലീഷ് കമന്റെറ്റർ ഗ്യാസ്പർ ക്രാസ്‌റ്റോ, യമനി അറബി കമന്റെറ്റർ അബ്ദുറഹ്മാൻ എന്നിവർ ലൈവ് കമന്ററിയുമായി മത്സരത്തെ ആവേശം കൊള്ളിച്ചു. വരും വർഷങ്ങളിലും കുട്ടികളുടെ കായികക്ഷമതയും പ്രാവീണ്യവും വർധിപ്പിക്കുന്നതിനായി കൂടുതൽ ടൂർണമെന്റുകൾ സംഘടിപ്പിക്കുമെന്ന് അക്കാദമി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

