ബാത്തിന മലയാളി ഫാമിലി ഫോറം ഇഫ്താർ സംഗമം
text_fieldsബാത്തിന മലയാളി ഫാമിലി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
മുലദ്ദ : ബാത്തിന മലയാളി ഫാമിലി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുലദ്ദയിലെ ഫാം ഹൗസിൽ നടന്ന സംഗമം സൗഹാർദത്തിന്റെ ഒത്തുചേരലായി. ബാത്തിന പ്രവിശ്യയിലെ പലഭാഗത്തുനിന്നും നൂറോളം കുടുംബങ്ങൾ ഒത്തുചേർന്നു. റമദാനെ നിർവചിക്കുന്ന പങ്കുവെക്കലിന്റെയും ഔദാര്യത്തിന്റെ സത്തയെ പ്രതീകമായി ഏവരും ഇഫ്താർ വിഭവങ്ങൾ തയാറാക്കി കൊണ്ടുവന്നു. സംഗമത്തിന് അസീബ് തലപ്പിൽ അധ്യക്ഷത വഹിച്ചു.ബിനോയ് പ്രഭാകരൻ സ്വാഗതവും ഗ്രൈജു നന്ദിയും പ്രകാശിപ്പിച്ചു . നിരവധി പ്രമുഖർ ആശംസകളർപ്പിച്ച് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

