ബാസ്കറ്റ്ബാൾ യോഗ്യത മൽസരം: കുവൈത്തിന് വീണ്ടും ജയം
text_fieldsബാസ്കറ്റ്ബാൾ യോഗ്യത മൽസരത്തിൽ കുവൈത്ത് താരത്തിന്റെ മുന്നേറ്റം
കുവൈത്ത് സിറ്റി: അണ്ടർ 18 ഏഷ്യ കപ്പ് ബാസ്കറ്റ്ബാൾ യോഗ്യത മൽസരം നാലാം റൗണ്ടിൽ കുവൈത്തിന് വീണ്ടും ജയം. കഴിഞ്ഞ മൽസരത്തിൽ സൗദി അറേബ്യയെ 80-52 എന്ന സ്കോറിന് തോൽപ്പിച്ച് കുവൈത്ത് ബാസ്കറ്റ്ബാൾ ടീം മികച്ച പ്രകടനം കാഴ്ചവെച്ചു.
മറ്റൊരു മത്സരത്തിൽ ഖത്തർ ഒമാനെ പരാജയപ്പെടുത്തി. ശൈഖ് സാദ് അൽഅബ്ദുള്ള സ്പോർട്സ് ഹാൾ കോംപ്ലക്സിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ കുവൈത്ത് താരങ്ങൾ മികച്ച ഫോമിലായിരുന്നു. കളി അനുകൂലമായി അവസാനിച്ചതോടെ ഫൈനൽ റൗണ്ടിലേക്കുള്ള സാധ്യതയും വർധിച്ചു.
അതേസമയം സൗദി അറേബ്യയുടെ പ്രതീക്ഷ നഷ്ടപ്പെട്ടു. അടുത്ത മൽസരത്തിൽ കുവൈത്ത് ഒമാനെ നേരിടും. ബഹ്റൈന് ഖത്തറാണ് എതിരാളികൾ. ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനക്കാർ സെപ്റ്റംബറിൽ ജോർഡനിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.

