ബാസ്കറ്റ് ബാൾ യോഗ്യതാ മത്സരം; കുവൈത്തിന് ജയത്തോടെ തുടക്കം
text_fieldsഏഷ്യൻ യൂത്ത് കപ്പ് ബാസ്കറ്റ് ബാൾ യോഗ്യതാ മത്സരത്തിൽ കുവൈത്ത് താരത്തിന്റെ മുന്നേറ്റം
കുവൈത്ത് സിറ്റി: ഏഷ്യൻ യൂത്ത് കപ്പ് ബാസ്കറ്റ് ബാൾ യോഗ്യതാ മത്സരത്തിൽ കുവൈത്തിന് ജയത്തോടെ തുടക്കം. കുവൈത്ത് ആതിഥേയത്വം വഹിക്കുന്ന മത്സരത്തിൽ ആദ്യ കളിയിൽ കുവൈത്ത് ടീം ബഹ്റൈനെ 85-66 പോയന്റുകൾക്ക് പരാജയപ്പെടുത്തി. മറ്റൊരു മത്സരത്തിൽ സൗദി അറേബ്യ ഒമാനെ പരാജയപ്പെടുത്തി. ശക്തരായ ബഹ്റൈനെതിരായ വിജയം കുവൈത്തിന് ആത്മവിശാസം വർധിപ്പിക്കുന്നതാണ്. അടുത്ത മത്സരത്തിൽ കുവൈത്ത് ഖത്തറിനെ നേരിടും. സൗദി അറേബ്യ ബഹ്റൈനുമായി എറ്റുമുട്ടും.
സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവയിൽ പോയന്റ് നിലയിൽ മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകൾ ഏഷ്യൻ ടൂർണമെന്റിന് യോഗ്യത നേടും. സെപ്റ്റംബറിൽ ജോർഡനിലാണ് അണ്ടർ-18 ഏഷ്യാ കപ്പ് ചാംമ്പ്യൻഷിപ്.

