ബ​ഷീ​റി​യ​ൻ ഓ​ർ​മ​ക​ളു​മാ​യി  ‘ആ ​മാ​ങ്കോ​സ്​​റ്റി​ൻ ചോ​ട്ടി​ൽ’

12:28 PM
22/07/2019
ക​ല കു​വൈ​ത്ത്​ ഫ​ഹാ​ഹീ​ൽ മേ​ഖ​ല ക​മ്മി​റ്റി ബ​ഷീ​റി​യ​ൻ ഓ​ർ​മ​ക​ളു​മാ​യി സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യ സ​ദ​സ്സ്​ സാം ​പൈ​നും​മൂ​ട്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത്​ സി​റ്റി: ക​ല കു​വൈ​ത്ത്​ ഫ​ഹാ​ഹീ​ൽ മേ​ഖ​ല ക​മ്മി​റ്റി എ​ഴു​ത്തു​കാ​ര​ൻ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​​െൻറ ഓ​ർ​മ​ക​ൾ പ​ങ്കി​ട്ട്​ ‘ആ ​മാ​ങ്കോ​സ്​​റ്റി​ൻ ചോ​ട്ടി​ൽ’ എ​ന്ന പേ​രി​ൽ സാ​ഹി​ത്യ സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. മം​ഗ​ഫ് ക​ല സ​െൻറ​റി​ൽ ന​ട​ന്ന പ​രി​പാ​ടി ലോ​ക കേ​ര​ള സ​ഭാം​ഗം സാം ​പൈ​നും​മൂ​ട് ഉ​ദ്​​ഘാ​ട​നം​ ചെ​യ്​​തു. ഫ​ഹാ​ഹീ​ൽ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ സ​ജീ​വ് എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‘ബ​ഷീ​റി​​െൻറ പെ​ണ്ണു​ങ്ങ​ൾ’ വി​ഷ​യ​ത്തി​ൽ മം​ഗ​ഫ് ഈ​സ്​​റ്റ്​ യൂ​നി​റ്റ് അം​ഗം ലി​ജ ചാ​ക്കോ​യും, ‘ബ​ഷീ​ർ: ജീ​വി​തം, സാ​ഹി​ത്യം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഫ​ഹാ​ഹീ​ൽ മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ജ​യ​കു​മാ​ർ സ​ഹ​ദേ​വ​നും പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു. 

ക​ല ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ജ്യോ​തി​ഷ് ചെ​റി​യാ​ൻ, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ആ​ശ ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന്​ ച​ർ​ച്ച​യി​ൽ ബി​നോ​യി തോ​മ​സ്, റി​യാ​സ്, നാ​ഗ​നാ​ഥ​ൻ, മ​ണി​ക​ണ്ഠ​ൻ വ​ട്ടം​കു​ളം, ഷെ​റി​ൻ ഷാ​ജു, ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫ​ഹാ​ഹീ​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി ഷാ​ജു വി. ​ഹ​നീ​ഫ് സ്വാ​ഗ​ത​വും മേ​ഖ​ല എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും സാ​ഹി​ത്യ വി​ഭാ​ഗം ചു​മ​ത​ല​ക്കാ​ര​നു​മാ​യ എ​ൽ.​എ​സ്. സു​രേ​ഷ്കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. 

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​​െൻറ ‘പൂ​വ​ൻ‌​പ​ഴം’ എ​ന്ന കൃ​തി​യെ ആ​സ്പ​ദ​മാ​ക്കി ഫ​ഹാ​ഹീ​ൽ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ സ​ജീ​വ് എ​ബ്ര​ഹാം അ​ണി​യി​ച്ചൊ​രു​ക്കി ബാ​ല​വേ​ദി പ്ര​വ​ർ​ത്ത​ക​രാ​യ ഋ​ഷി പ്ര​സീ​ദ്, ഫാ​ത്തി​മ ഷാ​ജു എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച സ്കി​റ്റും ബ​ഷീ​റി​നെ കു​റി​ച്ചു​ള്ള ഡോ​ക്യു​മ​െൻറ​റി പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. ബ​ഷീ​ർ കൃ​തി​ക​ളു​ടെ പു​റം​ച​ട്ട​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ കൊ​ണ്ട് പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​രു​ന്നു. 

Loading...
COMMENTS