ബസേലിയോ സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsബസേലിയോ സൗജന്യ മെഡിക്കൽ ക്യാമ്പ് റോയൽ ഹയാത്ത് ഹോസ്പിറ്റൽ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ഷിബു മാത്യു
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ് മൂവ്മെന്റിന്റെ സുവർണ ജൂബിലി ആഘോഷമായ ‘ബസേലിയോ 2023-24’ന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്റെയും ഇന്ത്യൻ ഡെന്റൽ അലയൻസിന്റെയും മാർ ബസേലിയോസ് മൂവ്മെന്റിന്റെ കൾചറൽ വിഭാഗമായ ദ ബാസിൽ ആർട്സിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന ക്യാമ്പ് റോയൽ ഹയാത്ത് ഹോസ്പിറ്റൽ ചീഫ് ഫിനാൻഷ്യൽ ഓഫിസർ ഷിബു മാത്യു ഉദ്ഘാടനം ചെയ്തു. മഹാ ഇടവക വികാരിയും മാർ ബസേലിയോസ് മൂവ്മെന്റ് പ്രസിഡന്റുമായ ഫാ. ബിജു ജോർജ് പാറക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജി വർഗീസ് സ്വാഗതവും ബസേലിയോ 2023-24 ജനറൽ കൺവീനർ ജെറി ജോൺ കോശി നന്ദിയും പറഞ്ഞു.
ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ. ദിവാകര ചാലുവയിയ, കമ്യൂണിറ്റി സെക്രട്ടറി ഡോ. സയിദ് മഹമ്മുദുറഹ്മാൻ, ജോ. സെക്രട്ടറി ഡോ. റായവരം രഘുനന്ദൻ, ഇന്ത്യൻ ഡെന്റൽ അലയൻസ് ജനറൽ സെക്രട്ടറി ഡോ. ജഗൻ ഭാസ്കരദോസ് എന്നിവർ ആശംസ നേർന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

