Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ണ്ട​ർ 18...

അ​ണ്ട​ർ 18 ബാ​സ്​​ക​റ്റ്​ ബാ​ൾ: തിരിച്ചുവരവിൽ കു​വൈ​ത്തി​ന്​ തോ​ൽ​വിത്തുടക്കം

text_fields
bookmark_border
അ​ണ്ട​ർ 18 ബാ​സ്​​ക​റ്റ്​ ബാ​ൾ: തിരിച്ചുവരവിൽ കു​വൈ​ത്തി​ന്​ തോ​ൽ​വിത്തുടക്കം
cancel
camera_alt??????????? ???????????? ???????? ??????? ??????? 18 ?????????????? ???? ????????

കു​വൈ​ത്ത്​ സി​റ്റി: ജി.​സി.​സി അ​ണ്ട​ർ 18 ബാ​സ്​​ക​റ്റ്​ ബാ​ൾ ടൂ​ർ​ണ​മ​െൻറി​ൽ കു​വൈ​ത്തി​ന്​ തോ​ൽ​വി. ബ​ഹ്​ ​റൈ​നെ​തി​രെ 95-51എ​ന്ന പോ​യ​ൻ​റ്​ നി​ല​യി​ൽ​ കു​വൈ​ത്ത്​ ഏ​ക​പ​ക്ഷീ​യ​മാ​യി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ ​ന്താ​രാ​ഷ്​​ട്ര ബാ​സ്​​ക​റ്റ്​ ബാ​ൾ അ​സോ​സി​യേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന കാ​യി​ക വി​ല​ക്ക്​ പി​ൻ​വ​ലി​ച്ച ശേ​ഷം ആ​ദ്യ​മാ​യി അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ കു​വൈ​ത്തി​ന്​ പ​രി​ച​യ​ക്കു​റ​വ്​ വി​ന​യാ​യി.


മൂ​ന്നു​വ​ർ​ഷ​മാ​യി മ​ത്സ​ര പ​രി​ച​യം ല​ഭി​ക്കാ​ത്ത​താ​ണ്​ തോ​ൽ​വി​ക്ക്​ കാ​ര​ണ​മെ​ന്ന്​ കു​വൈ​ത്ത്​ ബാ​സ്​​ക​റ്റ്​ ബാ​ൾ അ​സോ​സി​യേ​ഷ​ൻ ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ൻ​റ്​ ഖ​ലീ​ൽ താ​ഹി​ർ പ്ര​തി​ക​രി​ച്ചു. ക​ളി​യു​ടെ എ​ല്ലാ മേ​ഖ​ല​യി​ലും കു​വൈ​ത്തി​നെ ബ​ഹ്​​റൈ​ൻ നി​ഷ്​​പ്ര​ഭ​മാ​ക്കി​ക്ക​ള​ഞ്ഞു. ഒ​രു ഘ​ട്ട​ത്തി​ലും ബ​ഹ്​​റൈ​ന്​ ഭീ​ഷ​ണി​യു​യ​ർ​ത്താ​ൻ നീ​ല​പ്പ​ട​ക്ക്​ ക​ഴി​ഞ്ഞി​ല്ല. വ​രും ദി​വ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച്​ മ​ത്സ​ര​പ​രി​ച​യം നേ​ടി​യെ​ടു​ക്കാ​നാ​വും കു​വൈ​ത്തി​​െൻറ ജൂ​നി​യ​ർ, സീ​നി​യ​ർ ടീ​മു​ക​ളു​ടെ ​ശ്ര​മം. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ സൗ​ദി ഖ​ത്ത​റി​നെ​യും (70-60), ഒ​മാ​ൻ യു.​എ.​ഇ​യെ​യും (62- 56) സ്​​കോ​റി​ൽ തോ​ൽ​പി​ച്ചു. ജി.​സി.​സി ടൂ​ർ​ണ​മ​െൻറി​ൽ ആ​ദ്യ ര​ണ്ട്​ സ്ഥാ​നം നേ​ടു​ന്ന ടീ​മു​ക​ൾ 2020ൽ ​ന​ട​ക്കു​ന്ന ഫി​ബ അ​ണ്ട​ർ 18 ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ നേ​രി​ട്ട്​ യോ​ഗ്യ​ത നേ​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbascuit ball
News Summary - bascuit ball-kuwait-gulf news
Next Story