നിരോധിത പുകയില ശേഖരം കസ്റ്റംസ് പിടിച്ചെടുത്തു
text_fieldsപിടികൂടിയ പുകയില
കുവൈത്ത് സിറ്റി: കുവൈത്തിലേക്കു കടത്താന്‍ ശ്രമിച്ച നിരോധിത പുകയിലയുടെ വന്‍ ശേഖരം കസ്റ്റംസ് പിടിച്ചെടുത്തു. സമുദ്രമാര്‍ഗം കടത്താന്‍ ശ്രമിച്ച 30 ലക്ഷം പുകയില ബാഗുകളാണ് പിടിച്ചെടുത്തത്.
മറ്റു വസ്തുക്കള്‍ക്കിടയില്‍ കണ്ടെയ്നറില്‍ ഒളിച്ചുകടത്താനായിരുന്നു ശ്രമം. രഹസ്യ വിവരത്തെ തുടര്‍ന്ന് ഷുവൈഖ് പോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെയ്നറില്‍നിന്ന് പുകയില ബാഗുകൾ കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. മയക്കുമരുന്നുകടത്ത്, കൈവശംവെക്കൽ, വിൽപന, ഉപയോഗം എന്നിവക്കെതിരെ പരിശോധന തുടരുമെന്നും പിടിയിലാകുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു.

