Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ ബാങ്കുകൾ...

കുവൈത്തിൽ ബാങ്കുകൾ ചൊവ്വാഴ്​ച മുതൽ പ്രവർത്തിക്കും

text_fields
bookmark_border
കുവൈത്തിൽ ബാങ്കുകൾ ചൊവ്വാഴ്​ച മുതൽ പ്രവർത്തിക്കും
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ തദ്ദേശീയ ബാങ്കുകൾ ചൊവ്വാഴ്​ച മുതൽ ഭാഗികമായി പ്രവർത്തനമാരംഭിക്കും. മന്ത്രിസഭയുടെയും സെൻട്രൽ ബാങ്കി​​െൻറയും തീരുമാനമനുസരിച്ച്​ പൂർണ കർഫ്യൂവിന്​ മുമ്പ്​ പ്രവർത്തിച്ചിരുന്ന ശാഖകളാണ്​ ചൊവ്വാഴ്​ച മുതൽ പ്രവർത്തിക്കുക. രാവിലെ ഒമ്പത്​ മണി മുതൽ ഒരുമണി വരെ ഉപഭോക്​താക്കളെ സ്വീകരിക്കു​കയെന്ന്​ ബാങ്കിങ്​ യൂനിയൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ലോക്കൽ മണി ട്രാൻസ്​ഫർ, ഇൻറർനാഷനൽ ട്രാൻസ്​ഫർ, എ.ടി.എം മെഷീൻ തുടങ്ങി ബാങ്കിങ്​ സേവനങ്ങളും ഒാൺലൈൻ ഇടപാടുകളും മുമ്പത്തെ പോലെ ലഭ്യമാണെന്ന്​ വാർത്താക്കുറിപ്പിൽ പറയുന്നു. ഒാരോ ബാങ്കുകളുടെയും ഏതൊക്കെ ശാഖകളാണ്​ പ്രവർത്തിക്കുകയെന്നറിയാൻ അതത്​ ബാങ്കുകളുടെ വെബ്​സൈറ്റ്​ സന്ദർശിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bankworking hourslocal bank
News Summary - banks will operate from tuesday in Kuwait
Next Story