പ്രവാസി വായ്പകൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി ബാങ്കുകൾ; തൊഴിൽ സുരക്ഷയും വരുമാന സ്ഥിരതയും പരിശോധിക്കും
text_fieldsകുവൈത്ത് സിറ്റി: പ്രവാസികൾക്ക് വായ്പ അനുവദിക്കുന്നതിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി ബാങ്കുകൾ. പ്രവാസികളുടെ തൊഴിൽ സുരക്ഷയും വരുമാന സ്ഥിരതയും പരിഗണിച്ചാണ് പ്രവാസികൾക്ക് വായ്പ നൽകുന്നതിൽ ബാങ്കുകൾ കൂടുതൽ ജാഗ്രത പാലിക്കുന്നത്.
സ്വദേശിവത്ക്കരണം ബാധിക്കുന്ന സർക്കാർ ജോലികളും പുന:സംഘടനക്ക് സാധ്യതയുള്ള തസ്തികകളും കൂടുതൽ പരിശോധനക്ക് വിധേയമാകും. സഹകരണ സംഘങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ തൊഴിൽ സ്ഥിരതയും വായ്പ അനുവദിക്കുന്നതിന് മുമ്പ് ബാങ്കുകൾ വിലയിരുത്തും.
അതേസമയം, പ്രവാസികൾക്ക് വായ്പ നൽകുന്നത് പൂർണമായി നിർത്തിയിട്ടില്ലെന്ന് ബാങ്കിംഗ് അധികൃതർ വ്യക്തമാക്കി. ഡോക്ടർമാർ, എൻജിനീയർമാർ, ആരോഗ്യ പ്രവർത്തകർ, ടെക്നീഷ്യൻമാർ, ഐ.ടി ടെക്നോളജി മേഖലയിലെ ജീവനക്കാർ എന്നിവര്‍ക്ക് മുൻഗണന തുടരും. സ്ഥിര ജോലി, ഉയർന്ന ശമ്പളം, നല്ല ക്രെഡിറ്റ് ചരിത്രം എന്നിവ വായ്പ ലഭിക്കുന്നതിന് അനുകൂല ഘടകങ്ങളാണ്. പുതുതായി ജോലിയിൽ പ്രവേശിച്ചവരും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരും കൂടുതൽ പരിശോധന നേരിടും. തൊഴിലുടമയുടെ സാമ്പത്തിക സ്ഥിതിയും വിശ്വാസ്യതയും വായ്പാ തീരുമാനങ്ങളിൽ ബാങ്കുകൾ പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

