Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബാ​ങ്കു​ക​ളു​ടെ...

ബാ​ങ്കു​ക​ളു​ടെ സ​മ്മാ​ന ന​റു​ക്കെ​ടു​പ്പു​ക​ൾ വീ​ണ്ടും ആ​രം​ഭി​ക്കു​ന്നു

text_fields
bookmark_border
ബാ​ങ്കു​ക​ളു​ടെ സ​മ്മാ​ന ന​റു​ക്കെ​ടു​പ്പു​ക​ൾ വീ​ണ്ടും ആ​രം​ഭി​ക്കു​ന്നു
cancel
Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ ബാ​ങ്കു​ക​ളു​ടെ സ​മ്മാ​ന ന​റു​ക്കെ​ടു​പ്പു​ക​ൾ വീ​ണ്ടും ആ​രം​ഭി​ക്കു​ന്നു. സെ​ൻ​ട്ര​ൽ ബാ​ങ്ക് പു​തി​യ ഭ​ര​ണ ച​ട്ട​ക്കൂ​ട് പൂ​ർ​ത്തി​യാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്ന് വാ​ണി​ജ്യ വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ന​റു​ക്കെ​ടു​പ്പ് ന​ട​പ​ടി​ക​ളും ഫ​ല​ങ്ങ​ളും ലൈ​സ​ൻ​സു​ള്ള ബാ​ങ്കു​ക​ൾ ത​ന്നെ ബ​ന്ധ​പ്പെ​ട്ട റെ​ഗു​ലേ​റ്റ​റി സ്ഥാ​പ​ന​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

കു​വൈ​ത്ത് ബാ​ങ്കി​ങ് അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഏ​കീ​കൃ​ത ഭ​ര​ണ-​ഓ​ഡി​റ്റി​ങ് സം​വി​ധാ​നം നി​ല​വി​ൽ വ​ന്ന​താ​യും അ​റി​യി​ച്ചു. പു​തി​യ സാ​ങ്കേ​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ൾ സെ​ൻ​ട്ര​ൽ ബാ​ങ്ക് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും, മ​ന്ത്രാ​ല​യ അ​നു​മ​തി ല​ഭി​ക്കാ​ൻ മു​ൻ​കൂ​ട്ടി സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്റെ അം​ഗീ​കാ​രം നി​ർ​ബ​ന്ധ​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. ബാ​ങ്ക് ഇ​ത​ര പി​ൻ​വ​ലി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട്ട​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും, ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ പു​തി​യ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​താ​യും മ​ന്ത്രാ​ല​യ ആ​ക്ടി​ങ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banksresumegiftgulfKuwait
News Summary - Banks' gift-giving sprees resume
Next Story