ബാങ്ക് ലയനത്തിന് സോഷ്യൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് അനുമതി
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഫിനാൻസ് ഹൗസും ബഹ്റൈനിലെ അഹ്ലി യുനൈറ്റഡ് ബാങ്കും തമ്മിലുള്ള ലയനത്തിന് പബ്ലിക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ സെക്യൂരിറ്റിയുടെ അനുമതി ലഭിച്ചു. രണ്ട് ബാങ്കുകളുടെയും ഡയറക്ടർ ബോർഡ് ജനുവരിയിൽ ലയനത്തിന് അംഗീകാരം നൽകിയതാണ്. കെ.എഫ്.എച്ചിലെ ഒരു ഷെയറിന് തുല്യമായി അഹ്ലി യുനൈറ്റഡ് ബാങ്കിെൻറ 2.325 ഷെയർ മൂല്യം കണക്കാക്കാനാണ് ധാരണയായത്.
ഇനി രണ്ട് ബാങ്കുകളുടെയും ജനറൽ അസംബ്ലിയും കുവൈത്ത് സെൻട്രൽ ബാങ്കും ബഹ്റൈൻ സെൻട്രൽ ബാങ്കും അംഗീകാരം നൽകേണ്ടതുണ്ട്. ഇത്തരം സാേങ്കതിക കാര്യങ്ങൾ പൂർത്തിയാക്കാൻ സമയമെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ലയനം എത്രത്തോളം ഗുണം ചെയ്യുമെന്നത് സംബന്ധിച്ച് വിശദമായി പഠിക്കാൻ കുവൈത്ത് സെൻട്രൽ ബാങ്ക് പ്രത്യേക സമിതിയെ ഏൽപിച്ചിട്ടുണ്ട്. രാജ്യാതിർത്തികൾ കടന്നുള്ള ഗൾഫ് മേഖലയിലെ ആദ്യത്തെ ബാങ്ക് ലയനമാണ് കെ.എഫ്.എച്ചും അഹ്ലി യുനൈറ്റഡും തമ്മിലുള്ളത്. ഇതോടെ 92 ദശലക്ഷം ഡോളർ മൂല്യമുള്ള, ജി.സി.സിയിലെ ആറാമത് വലിയ ബാങ്കായി നിർദിഷ്ട സ്ഥാപനം മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
