ബാങ്കുകളിൽ ഉടമകളെ കാത്ത് 10 കോടിയിലേറെ ദീനാർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കുകളിൽ ഉടമകൾ തേടിയെത്താതെ 10 കോടിയിലേറെ ദീനാർ കെ ട്ടിക്കിടക്കുന്നു. 10 വർഷമായി ഉടമകൾ പണം പിൻവലിക്കുകയോ മറ്റു ഇടപാടുകൾ നടത്തുക യോ ചെയ്യാത്ത അക്കൗണ്ടുകളിലെ പണത്തിെൻറ കണക്കാണിത്. ഓഹരി വിപണികളിലും മറ്റുമായി വർ ഷങ്ങൾക്കുമുമ്പ് നിക്ഷേപിച്ച തുകയുടെ ലാഭവിഹിതം പല അക്കൗണ്ടുകളിൽ ഒാരോ വർഷവും കുമിഞ്ഞുകൂടുന്നുണ്ട്. പല അക്കൗണ്ട് ഉടമകളെയും സംബന്ധിച്ച് വ്യക്തമായ വിവരങ്ങളും ഇല്ല.
വർഷങ്ങളായി തുടരുന്ന അന്വേഷണത്തിനൊടുവിൽ ചിലരെ ബാങ്കുകൾക്ക് കണ്ടെത്താൻ കഴിഞ്ഞു. കുവൈത്ത് നിയമമനുസരിച്ച് ബാങ്ക് നിക്ഷേപകരുടെ വിവരം വെളിപ്പെടുത്താൻ പാടില്ല. ഇതുകൊണ്ടുതന്നെ അന്വേഷണത്തിനും പരിമിതിയുണ്ട്. സ്വിറ്റ്സർലൻഡ് പോലുള്ള രാജ്യങ്ങളിൽ നിക്ഷേപകരുടെ പേരുവിവരം വെളിപ്പെടുത്തുന്ന ശീലമുണ്ട്. പഴയകാലത്ത് ആരംഭിച്ച അക്കൗണ്ടുകളിൽ പലതിലും നിക്ഷേപകെൻറ ഫോൺ/സിവിൽ ഐ.ഡി നമ്പർ പോലും ഇല്ല.
കുവൈത്തിൽനിന്ന് പല കാരണങ്ങളാൽ വിട്ടുപോകേണ്ടിവന്ന ചില വിദേശികളുടെ അക്കൗണ്ടുകളിലും പണം കെട്ടിക്കിടപ്പുണ്ട്. ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടെ ബാങ്കിൽ എത്തുകയും എന്നാൽ ബന്ധപ്പെട്ടവർ അത് പിൻവലിക്കാതിരിക്കുകയും ചെയ്ത കേസുകളുമുണ്ട്. സജീവമല്ലാത്ത അക്കൗണ്ടുകൾ സംബന്ധിച്ച് നടപടികൾ സെൻട്രൽ ബാങ്ക് ആലോചിക്കുന്നുമുണ്ട്. സേവിങ്സ് അക്കൗണ്ടുകൾ മരവിപ്പിക്കാനും പിടിച്ചുെവക്കാനും ബാങ്കിങ് റെഗുലേഷൻ വിഭാഗം നയം തയാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
