ബാൻഡ് ഓർഫിയോ സംഗീതത്തിൽ ലയിച്ച് നാഫോ 15ാം വാർഷികം
text_fieldsകുവൈത്ത് സിറ്റി: ഇൻറർനാഷനൽ ബാൻഡ് ഓർഫിയോ ‘അവതരിപ്പിച്ച ഇൻസ്ട്രുമെൻറൽ ലൈവ് മ്യൂസിക് ഷോയുമായി നാഷനൽ ഫോറം (നാഫോ) കുവൈത്തിെൻറ പതിനഞ്ചാം വാർഷികാഘോഷം (രാരീരം) അമേരിക്കൻ ഇൻറർനാഷനൽ ഓഡിറ്റോറിയത്തിൽ നടന്നു. ഇന്ത്യൻ എംബസി സെക്രട്ടറി യശ്വന്ത് ചട്ട്പള്ളിവാർ മുഖ്യാതിഥിയായി. കുവൈത്ത് വാർത്താ വിതരണ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരായ ഒമർ അൽ സാന, അലി അൽ സങ്കി എന്നിവർക്ക് പുറമെ ജാസിം ട്രാൻസ്പോർട്ട് ആൻഡ് സ്റ്റീവ്ഡോറിങ് കമ്പനി സി.ഇ.ഒ അഡൽ കൊഹാരി എന്നീ പ്രമുഖ കുവൈത്തി പൗരന്മാർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. നാഫോ പ്രസിഡൻറ് എസ്.എൻ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു.
അഡ്വൈസറി ബോർഡ് അംഗം വി.ആർ. വിജയൻ നായർ ആശംസാപ്രസംഗം നടത്തി. മികച്ച സംരംഭകർക്കുള്ള നാഫോ അവാർഡ് മാർക്ക് ടെക്നോളജീസ് സി.ഇ.ഒ സുരേഷ് സി. പിള്ളയും മെഡ് അറേബ്യ സി.ഇ.ഒ ഭാർഗവൻ നാഗരത്തിനും യഥാക്രമം ഒമർ സാനയും, അലി അൽ സങ്കിയും കൈമാറി. രാരീരം സുവനീർ പ്രകാശനം അഡൽ കൊഹാരി ലുലു എക്സ്ചേഞ്ച് കമ്പനി ജനറൽ മാനേജർ ഷൈജു മോഹൻദാസിന് ആദ്യപതിപ്പ് കൈമാറി നിർവഹിച്ചു. നാഫോ സിംഫണി ട്രൂപ്പിലെ സ്ത്രീകളും കുട്ടികളും ചേർന്ന് അവതരിപ്പിച്ച വിഷുഗീതത്തിെൻറ അകമ്പടിയോടുള്ള വിഷുക്കണി ശ്രദ്ധേയമായി. നാഫോ ലേഡീസ് വിങ് ചീഫ് കോഒാഡിനേറ്റർ ലക്ഷ്മി പ്രമോദ് മേനോൻ, നാഫോ ട്രഷറർ ഉണ്ണികൃഷ്ണകൈമൾ എന്നിവർ സന്നിഹിതരായി. ജനറൽ സെക്രട്ടറി അനീഷ് നായർ സ്വാഗതവും പ്രോഗ്രാം കൺവീനർ കെ.സി. ഗോപകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ഇൻറർനാഷനൽ ബാൻഡ് ഓർഫിയോ ‘അവതരിപ്പിച്ച ഇൻസ്ട്രുമെൻറൽ ലൈവ് മ്യൂസിക് ഷോ ഉണ്ടായി. ഓസ്കർ ജേതാവ് എ.ആർ. റഹ്മാെൻറ ട്രൂപ് അംഗങ്ങൾ ഉൾപ്പെട്ട ബാൻഡ് ഓർഫിയോയുടെ കുവൈത്തിലെ ആദ്യ അവതരണമായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
