Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബ്രി​ട്ട​നി​ൽ​നി​ന്ന്​...

ബ്രി​ട്ട​നി​ൽ​നി​ന്ന്​ പ​ശു, പോ​ള​ണ്ടി​ൽ​നി​ന്ന്​ പ​ക്ഷി ഇ​റ​ക്കു​മ​തി​ക്ക്​ വി​ല​ക്ക്​

text_fields
bookmark_border
ബ്രി​ട്ട​നി​ൽ​നി​ന്ന്​ പ​ശു, പോ​ള​ണ്ടി​ൽ​നി​ന്ന്​ പ​ക്ഷി ഇ​റ​ക്കു​മ​തി​ക്ക്​ വി​ല​ക്ക്​
cancel

കു​വൈ​ത്ത്​ സി​റ്റി: ബ്രി​ട്ട​നി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ പ​ശു​ക്ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന്​ ക​സ്​​റ്റം​സ്​ ജ​ന​റ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ വി​ല​ക്ക്​ ​ഏ​ർ​പ്പെ​ടു​ത്തി. കാ​ർ​ഷി​ക മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ്​ ന​ട​പ​ടി.

പ​ശു​ക്ക​ളി​ൽ ബൊ​വി​ൽ സ്​​പോ​ൻ​ജി​ഫോം എ​ൻ​സ​ഫ​ലോ​പ​തി (ബി.​എ​സ്.​ഇ) എ​ന്ന രോ​ഗം പ​ട​രു​ന്ന​താ​യ റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി. അ​തി​നി​ടെ പോ​ള​ണ്ട്​ ക​സാ​ഖി​സ്താ​ൻ, ഹം​ഗ​റി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ പ​ക്ഷി ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന്​ കാ​ർ​ഷി​ക, മ​ത്സ്യ വി​ഭ​വ അ​തോ​റി​റ്റി വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി.

ഇൗ ​രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പ​ന ശേ​ഷി​യു​ള്ള പ​ക്ഷി​പ്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പു​തി​യ​തും ശീ​തീ​ക​രി​ച്ച​തു​മാ​യ മാം​സ​ങ്ങ​ൾ​ക്കും മു​ട്ട​ക്കും വി​ല​ക്ക്​ ബാ​ധ​ക​മാ​ണ്. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​ക്ഷി ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ രോ​ഗാ​ണു​ബാ​ധ ക​ണ്ടെ​ത്തി​യാ​ൽ തി​രി​ച്ച​യ​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ്​ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​യാ​ൾ വ​ഹി​ക്കേ​ണ്ടി വ​രു​മെ​ന്ന്​ കാ​ർ​ഷി​ക, മ​ത്സ്യ​വി​ഭ​വ അ​തോ​റി​റ്റി വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banbirds
News Summary - Ban on imports of cattle from Britain and birds from Poland
Next Story