സ്ഥാപനങ്ങൾക്ക് പുറത്ത് ബിരുദദാന ചടങ്ങുകൾക്ക് നിരോധനം
text_fieldsകുവൈത്ത് സിറ്റി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറത്ത് ബിരുദദാന ചടങ്ങുകൾക്ക് നിരോധനം. വിദ്യാർഥികളുടെ കുടുംബങ്ങൾക്കു മേലുള്ള സാമ്പത്തിക ഭാരം കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ബിരുദദാന ചടങ്ങുകൾ, അക്കാദമിക് മികവിനുള്ള ആദരവ് തുടങ്ങിയ പരിപാടികൾ സ്കൂൾ പരിസരത്ത് മാത്രമേ നടത്താവൂവെന്നും പുറത്ത് നടത്തരുതെന്നും കുവൈത്ത് വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബായി ഉത്തരവിട്ടു.
മന്ത്രാലയം അംഗീകരിച്ച ചട്ടങ്ങൾക്കനുസൃതമായി അത്തരം ആഘോഷങ്ങൾ നടത്താനും സ്കൂൾ അധികൃതരോട് ഉത്തരവിൽ നിർദേശിച്ചു. വിഷയത്തിൽ രാജ്യത്തെ സ്വകാര്യ, വിദേശ സ്കൂളുകളിൽ നിന്നുണ്ടായേക്കാവുന്ന പ്രതികരണങ്ങളടക്കമുള്ളവയെ കുറിച്ച് വിപുല പഠനം നടത്തിയതായും കുവൈത്ത് പത്രമായ അൽ സിയാസ റിപ്പോർട്ട് ചെയ്തു.ഉത്തരവ് കുവൈത്തിലെ എല്ലാ സ്കൂളുകൾക്കും ബാധകമാകുമെന്ന് പഠനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

