ബാലുശ്ശേരി മണ്ഡലം കെ.എം.സി.സി ഭാരവാഹികൾ
text_fieldsഇസ്മായിൽ വള്ളിയോത്ത്, ഹാഷിദ് മുണ്ടോത്ത്, ഹർഷാദ് കായണ്ണ
കുവൈത്ത് സിറ്റി: കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം ജനറൽ ബോഡി യോഗം അബ്ബാസിയ കെ.എം.സി.സി ഓഫിസിൽ സംസ്ഥാന ട്രഷറർ ഹാരിസ് വള്ളിയോത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷുക്കൂർ എകരൂൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹർഷാദ് കായണ്ണ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഹാഷിദ് മുണ്ടോത്ത് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റഷീദ് ഉള്ള്യേരി സ്വാഗതവും റഹീസ് റോഷൻ നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പിന് അസീസ് പേരാമ്പ്ര, ഫൈസൽ കടമേരി എന്നിവർ നേതൃത്വം നൽകി. ഭാരവാഹികൾ: ഇസ്മായിൽ വള്ളിയോത്ത് (പ്രസി.), ഹാഷിദ് മുണ്ടോത്ത് (ജന. സെക്ര.), ഹർഷാദ് കായണ്ണ (ട്രഷ.), റഷീദ് ഉള്ള്യേരി, കരീം സി.കെ. നടുവണ്ണൂർ, സലീം ബാലുശ്ശേരി, കോയ പൂനത്ത് (വൈ. പ്രസി.), ആബിദ് ഉള്ള്യേരി, ടി.ടി. ഷംസീർ, നൗഷാദ് കിനാലൂർ, ഹിജാസ് അത്തോളി (ജോ. സെക്ര.), ഹാരിസ് വള്ളിയോത്ത്, ഷുക്കൂർ ഏകരൂൽ, ഗഫൂർ അത്തോളി, സൈഫുല്ല പാലോളി, റഷീദ് ഉള്ള്യേരി, റഹീസ് റോഷൻ, ഹംസ കൊയിലാണ്ടി, ശബാദ് അത്തോളി, മൊയ്തീൻകുട്ടി വാവോളി (ജില്ല കൗൺസിലർ).

