മരുഭൂമിയിൽ സ്നേഹസ്പർശവുമായി ‘ബൽഖീസ് ഫ്രണ്ട്സ്’
text_fields‘ബൽഖീസ് ഫ്രണ്ട്സ്’ അംഗങ്ങൾ
കുവൈത്ത് സിറ്റി: ശൈത്യകാലത്ത് മരുഭൂമിയിൽ കഴിയുന്ന ഇടയന്മാർക്കും മറ്റ് ജോലി ചെയ്യുന്നവർക്കും ആശ്വാസവുമായി ബൽഖീസ് ഫ്രണ്ട്സ്.‘സ്നേഹസ്പർശം’ എന്ന പേരിൽ നടത്തിയ മരുഭൂമിയിലെ ആട്ടിടയന്മാർക്കും മറ്റ് ജോലി ചെയ്യുന്നവർക്കും വിവിധ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. തണുപ്പിനെ പ്രതിരോധിക്കുന്നതിനായി ബ്ലാങ്കറ്റ്, വസ്ത്രങ്ങൾ, അരി, മറ്റു ഭക്ഷണ സാധനങ്ങൾ എന്നിവ അടങ്ങിയ കിറ്റുകളാണ് അബ്ബാസിയയിലെ ‘ബൽഖീസ് ഫ്രണ്ട്സ്’ നൽകിയത്.
വെള്ളിയാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ മരുഭൂമിയിൽ തുടർന്ന യാത്രയിൽ വിവിധ ഇടങ്ങളിലെ ഇടയന്മാരെ കണ്ടെത്തിയാണ് ഇവ ഏൽപ്പിച്ചത്. തണുപ്പുകാലത്ത് മരുഭൂമിയിൽ കഴിയൽ പ്രയാസമായതിനാലാണ് ഇവരെ നേരിട്ടുകണ്ട് സഹായങ്ങൾ കൈമാറിയത്. നേരത്തെയും ഈ സൗഹൃദ കൂട്ടായ്മ സമാന ആശ്വാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.കെ.സി. കരീം, ഷംസുദ്ദീൻ കാട്ടൂർ, ആസിഫ്, റസാഖ് എൻ.പി, നാസർ, റഷീദ് ഖാൻ, കെ.സി. സത്താർ, സയ്യിദ് തങ്ങൾ, ഖാലിദ്, റിയാസ്, ഖലീഫ, മജീദ്, ഹാരിസ്, ഷാഫി, റഫീഖ്, ഷർമീദ്, റംഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. മരുഭൂമിയിലെ തൊഴിലാളികൾക്കൊപ്പം ഭക്ഷണം കഴിച്ചും ആഹ്ലാദം പങ്കിട്ടുമാണ് സംഘം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

