ബൽഖീസ് ഫ്രൻഡ്സ് വിനോദയാത്ര സംഘടിപ്പിച്ചു
text_fieldsബൽഖീസ് ഫ്രൻഡ്സ് കൂട്ടായ്മ സംഘടിപ്പിച്ച വിനോദയാത്രയിൽ പങ്കെടുത്തവർ
കുവൈത്ത് സിറ്റി: അബ്ബാസിയയിലെ ബൽഖീസ് ഫ്രൻഡ്സ് കൂട്ടായ്മ വിനോദയാത്ര സംഘടിപ്പിച്ചു. കബദിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ നടന്ന യാത്ര ഫൈസൽ മഞ്ചേരി ഉദ്ഘാടനം ചെയ്തു. തുടർന്ന് അദ്ദേഹം മോട്ടിവേഷൻ ക്ലാസെടുത്തു. കെ.സി. കരീം അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ കാട്ടൂർ, എൻ.പി. റസാഖ് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.
ഫായിസ് അബ്ദുല്ല, ആസിഫ്, മജീദ്, അബ്ദുറഹ്മാൻ, റഫീഖ്, ജസീൽ, സയ്യിദ് തങ്ങൾ, നാസർ, അർഷദ്, ഷമീർ, ഷാഫി, ഷിഹാബ്, സ്വാലിഹ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി നടന്ന ഖുർആൻ ക്വിസ് മത്സരങ്ങളിൽ ഖാലിദ് ഒന്നാം സമ്മാനം നേടി. റിയാസ് വടകരയും നജ്മ ഖാലിദും രണ്ടാം സമ്മാനവും ഇ.പി. ആസിഫ്, ഫിദ ഷർമീദ് എന്നിവർ മൂന്നാം സമ്മാനവും കരസ്ഥമാക്കി. കെ.സി. സത്താർ നന്ദി പറഞ്ഞു. കുവൈത്ത് പ്രവാസം മതിയാക്കി യു.കെയിലേക്ക് പോകുന്ന സ്വാലിഹിന് യാത്രയയപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

