Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബാ​ല​വേ​ദി കു​വൈ​ത്ത്...

ബാ​ല​വേ​ദി കു​വൈ​ത്ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും ടാ​ബ്ലോ മ​ത്സ​ര​വും

text_fields
bookmark_border
ബാ​ല​വേ​ദി കു​വൈ​ത്ത് റി​പ്പ​ബ്ലി​ക്  ദി​നാ​ഘോ​ഷ​വും ടാ​ബ്ലോ മ​ത്സ​ര​വും
cancel

കു​വൈ​ത്ത് സി​റ്റി: ബാ​ല​വേ​ദി കു​വൈ​ത്ത് റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും ടാ​ബ്ലോ മ​ത്സ​ര​വും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഡോ. ​രാ​ജാ ഹ​രി​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​വ​നി വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ല​വേ​ദി അ​ബു ഹ​ലീ​ഫ മേ​ഖ​ല സെ​ക്ര​ട്ട​റി ശ്രേ​യ സു​രേ​ഷ് റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി. ലോ​ക കേ​ര​ള​സ​ഭാം​ഗം ആ​ർ നാ​ഗ​നാ​ഥ​ൻ, ക​ലാ കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജീ​ഷ്, ബാ​ല​വേ​ദി ര​ക്ഷാ​ധി​കാ​രി സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഹ​രി രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ല കു​വൈ​ത്ത് പ്ര​സി​ഡ​ന്റ് ശൈ​മേ​ഷ്, ട്ര​ഷ​റ​ർ അ​ജ്നാ​സ്, ബാ​ല​വേ​ദി കോ​ഓ​ഡി​നേ​റ്റ​ർ തോ​മ​സ് സെ​ൽ​വ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കീ​ർ​ത്ത​ന കി​ര​ൺ സ്വാ​ഗ​ത​വും ശി​വാ​നി ശൈ​മേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. ടാ​ബ്ലോ മ​ത്സ​ര​ത്തി​ൽ കു​വൈ​ത്തി​ലെ നാ​ലു മേ​ഖ​ല​ക​ളി​ൽ​നി​ന്നു​മാ​യി 130 ഓ​ളം കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ട്ട 13 ടീം ​പ​ങ്കെ​ടു​ത്തു. ഫാ​ഹി​ല്‍ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ ഒ​ന്നും ര​ണ്ടും സാ​ൽ​മി​യ മേ​ഖ​ല ടീം ​മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ക​ല​യു​ടെ​യും ബാ​ല​വേ​ദി​യു​ടെ​യും ഭാ​ര​വാ​ഹി​ക​ൾ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Republic DayBalavedicelebretionTableau Competition
News Summary - Balavedi Republic Day celebretion and Tableau Competition
Next Story