ബാലവേദി കുവൈത്ത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
text_fieldsബാലവേദി കുവൈത്ത് സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷം
കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിന സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയും അധ്യാപകനുമായ എം.എ. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ബാലവേദി ആക്ടിങ് പ്രസിഡന്റ് ബ്രയാൻ ബേസിൽ അധ്യക്ഷത വഹിച്ചു.
അബൂഹലീഫ മേഖല പ്രസിഡന്റ് ആഗ്നസ് ഷൈൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ഫഹാഹീൽ മേഖല പ്രസിഡന്റ് സ്നേഹ ജിത്ത് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. ജനറൽ സെക്രട്ടറി ആഞ്ജലിറ്റ രമേശ് സ്വാഗതവും അബ്ബാസിയ മേഖല സെക്രട്ടറി ഗൗരിപ്രിയ ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു. കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ്, ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി കോഓഡിനേറ്റർ ശങ്കർ റാം എന്നിവർ സംസാരിച്ചു. റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി സംഘടിപ്പിച്ച കലക്ടിവ് ഡ്രോയിങ് മത്സരത്തിൽ അബുഹലീഫ മേഖലയിലെ പുലരി ക്ലബ് ഒന്നാം സ്ഥാനവും ഫഹാഹീൽ മേഖലയിലെ വിവിധ ക്ലബുകളിൽനിന്ന് പങ്കെടുത്തവർ രണ്ടാം സ്ഥാനവും അബ്ബാസിയയിലെ അബ്ദുൽ കലാം ക്ലബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ബാലവേദി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളും കല കുവൈത്ത് ഭാരവാഹികളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. വിവിധ മേഖലകളെ പ്രതിനിധീകരിച്ച് 160 ഓളം കുട്ടികളാണ് കലക്ടിവ് ഡ്രോയിങ് മത്സരത്തിൽ പങ്കെടുത്തത്. തുടർന്ന് ബാലവേദി ക്ലബുകളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.

