ബാലവേദി കുവൈത്ത് ശിശുദിനാഘോഷം സംഘടിപ്പിച്ചു
text_fieldsബാലവേദി കുവൈത്ത് ശിശുദിനാഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് നാലു മേഖലകളിലും ശിശുദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികള്‍ നേതൃത്വം നൽകിയ പൊതുസമ്മേളനത്തെ തുടർന്ന് വിവിധ കലാപരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.
മേഖലാതലത്തിൽ ആഘോഷപരിപാടികളുടെ ഉദ്ഘാടനം അബ്ബാസിയ മേഖലയിൽ ലോക കേരള സഭാംഗം സാം പൈനമൂട്, സാൽമിയ മേഖലയിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ, ഫഹാഹീൽ മേഖലയിൽ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ സലിം നിലമ്പൂർ, അബൂഹലീഫ മേഖലയിൽ കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ എന്നിവർ നിർവഹിച്ചു.
ശിശുദിനാഘോഷ പരിപാടിക്ക് ബാലവേദി കുട്ടികളും കല കുവൈത്ത് ഭാരവാഹികളും ബാലവേദി രക്ഷാധികാരി സമിതി പ്രവർത്തകരും നേതൃത്വം വഹിച്ചു. ബാലവേദി ജനറൽ കൺവീനർ തോമസ് ചെപ്പുകുളം, ബാലവേദി മുഖ്യരക്ഷാധികാരി സജീവ് എം. ജോർജ്, ബാലവേദി രക്ഷാധികാരി സമിതിയംഗങ്ങളായ ജോസഫ് പണിക്കർ, ഷെറിൻ ഷാജു എന്നിവർ വിവിധ മേഖലകളിൽ സംസാരിച്ചു.

