ബാലവേദി കുവൈത്ത് ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷം രൂപ നൽകി
text_fieldsബാലവേദി കുവൈത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഒരു ലക്ഷം രൂപ പ്രസിഡൻറ് അനന്തിക ദിലീപും ആക്ടിങ് സെക്രട്ടറി അഭിരാമി അജിത്തും ചേർന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത് കുമാറിന് കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രതിസന്ധികാലത്ത് നാടിന് കൈത്താങ്ങായി ബാലവേദി കുവൈത്ത്. മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബാലവേദി കുവൈത്തിലെ
അംഗങ്ങളായ കൊച്ചുകൂട്ടുകാർ സമാഹരിച്ച ഒരു ലക്ഷം രൂപ ബാലവേദി കുവൈത്ത് പ്രസിഡൻറ് അനന്തിക ദിലീപും ആക്ടിങ് സെക്രട്ടറി അഭിരാമി അജിത്തും ചേർന്ന് പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത് കുമാറിന് കൈമാറി.
ബാലവേദി കുവൈത്ത് മുഖ്യ രക്ഷാധികാരി സജീവ് എം. ജോർജ്, ജനറൽ കൺവീനർ തോമസ് ചെപ്പുകുളം, വൈസ് പ്രസിഡൻറ് സുമൻ സോമരാജ്, മേഖല പ്രസിഡൻറ് ഡെന്നിസ്, കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിത
രായിരുന്നു.

