Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാലവേദി അബുഹലിഫ മേഖല ക്വിസ് മത്സരം സംഘടിപ്പിച്ചു

text_fields
bookmark_border
ബാലവേദി അബുഹലിഫ മേഖല ക്വിസ് മത്സരം  സംഘടിപ്പിച്ചു
cancel
camera_alt

ബാലവേദി അബുഹലിഫ മേഖല കല വൈസ് പ്രസിഡന്റ്

സുമിത വിശ്വനാഥ് ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: ബാലവേദി കുവൈത്ത് അബുഹലിഫ മേഖലയിലെ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. മെഹബൂല കല സെന്ററിൽ പരിപാടി കല വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. ബാലവേദി അബുഹലിഫ മേഖല പ്രസിഡന്റ് സഹസ്ര അധ്യക്ഷത വഹിച്ചു.

ബാലവേദി കുവൈത്ത് സെക്രട്ടറി നന്ദന ലക്ഷ്മി, ബാലവേദി കേന്ദ്ര രക്ഷാധികാരി കൺവീനർ നവീൻ എളയാവൂർ, ബാലവേദി അബുഹലിഫ മേഖല കൺവീനർ നിമ്യ ഗോപിനാഥ്, കല കുവൈത്ത് അബുഹലിഫ മേഖല പ്രസിഡന്റ് സുധിൻ കുമാർ എന്നിവർ ആശംസ നേർന്നു. ബാലവേദി കേന്ദ്ര രക്ഷാധിക്കാരി കോർഡിനേറ്റർ പി.ജി.ജ്യോതിഷ്, ബാലവേദി കുവൈത്ത് പ്രസിഡന്റ് കീർത്തന ഷാനി, കല കുവൈത്ത് അബുഹലിഫ മേഖല സെക്രട്ടറി ഷിജിൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

ക്വിസ് മത്സരത്തിൽ നേതിക് കൃഷ്ണ- ജീവ സുരേഷ് ടീം ഒന്നാം സ്ഥാനവും, അയോണ ജെയ്സൺ-ബ്രസില്ല ബേസിൽ ടീം രണ്ടാം സ്ഥാനവും, എറിക് ജോൺസ്-റോഷൻ റോബിൻ ടീം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ബാലവേദി ഓണത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൂക്കളമത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനവും ചടങ്ങിൽ കൈമാറി. കല കേന്ദ്ര കമ്മിറ്റി അംഗം ശങ്കർ റാം ക്വിസ് മാസ്റ്റർ ആയി. ബാലവേദി അബുഹലിഫ മേഖല സെക്രട്ടറി എബൽ അജി സ്വാഗതവും മേഖല ജോയിന്റ് സെക്രട്ടറി എറിക് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Balavedi Abu Khalifa Region Quiz Competition organized
Next Story