ബാലവേദി ഏകദിന ക്യാമ്പ്
text_fieldsകുവൈത്ത് സിറ്റി: എറണാകുളം ജില്ല അസോസിയേഷൻ മഹിളാവേദി ആഭിമുഖ്യത്തിൽ ബാലവേദി കുട്ടികൾക്ക് ‘കിങ്ങിണിക്കൂട്ടം-2023’ എന്ന പേരിൽ അവധിക്കാല ഏകദിന ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട് നാലു വരെ അബ്ബാസിയ പോപ്പിൻസ് ഹാളിലാണ് ക്യാമ്പ്.
അസോസിയേഷൻ പ്രസിഡന്റ് ജോമോൻ കോയിക്കര അധ്യക്ഷത വഹിക്കും. ബാബുജി ബത്തേരി ഉദ്ഘാടനം ചെയ്യും. കുട്ടികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന ക്യാമ്പിൽ മോട്ടിവേഷൻ ക്ലാസ്, പ്രസംഗമത്സരം, ചിത്രരചന തുടങ്ങി വ്യത്യസ്ത പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാബുജി ബത്തേരി, സന്തോഷ് ജോസഫ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ക്യാമ്പിനു വേണ്ട ക്രമീകരണങ്ങൾ പൂർത്തീകരിച്ചതായി ജനറൽ കോഓഡിനേറ്റർ തങ്കച്ചൻ ജോസഫ്, മഹിളാവേദി ചെയർപേഴ്സൻ ലിസ വർഗീസ്, ഇവൻറ് കൺവീനർ ഷജിനി അജി എന്നിവർ അറിയിച്ചു.

