സാങ്കേതികവിദ്യയുടെ വാതിൽ തുറന്ന് ബാലവേദി എ.ഐ ഫ്യൂച്ചർ ഫെസ്റ്റ്
text_fieldsബാലവേദി കുവൈത്ത് എ.ഐ ഫ്യൂച്ചർ ഫെസ്റ്റിൽ ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേഷ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ബാലവേദി കുവൈത്തിന്റെ നേതൃത്വത്തിൽ കുവൈത്തിലെ ഇന്ത്യൻ മലയാളി കുട്ടികൾക്കായി എ.ഐ ഫ്യൂച്ചർ ഫെസ്റ്റ് എന്ന പേരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
മംഗഫ് കല സെന്റർ, ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ എന്നിവിടങ്ങളിലായി നടന്ന പരിപാടി കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ് ഉദ്ഘാടനം ചെയ്തു. ബാലവേദി കുവൈത്ത് ആക്ടിങ് പ്രസിഡന്റ് ബ്രയാൻ ബെൽസിൽ അധ്യക്ഷത വഹിച്ചു. സ്റ്റോറി ടെല്ലറും ട്രെയിനറുമായ വരുൺ രമേശ് സെഷനു നേതൃത്വം നൽകി. സി. രജീഷ് ആശംസ നേർന്നു. ബാലവേദി സെക്രട്ടറി അഞ്ജലീറ്റ രമേശ് സ്വാഗതവും ഫഹഹീൽ മേഖല സെക്രട്ടറി ദേവനന്ദ ബിനു നന്ദിയും പറഞ്ഞു.
പ്രാക്ടിക്കൽ വർക്ക്ഷോപ്പ് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പൽ കെ ഗംഗാദർ ഷിർസത് ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങിൽ ബാലവേദി ആക്ടിങ് പ്രസിഡന്റ് ബ്രയാൻ ബെൽസിൽ അധ്യക്ഷത വഹിച്ചു. ബാലവേദി 25 വർഷത്തെ ലോഗോ പ്രകാശനം ആർ.നാഗനാഥൻ നിർവഹിച്ചു . കല കുവൈറ്റ് ജനറൽ സെക്രട്ടറി ടി. വി. ഹിക്മത്, രക്ഷാധികാരി കോർഡിനേറ്റർ ശങ്കർ റാം എന്നിവർ ആശംസകൾ നേർന്നു. ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേഷ് സ്വാഗതവും എ.ഐ ഫ്യൂച്ചർ ഫെസ്റ്റ് ജനറൽ കൺവീനർ അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

