Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബലിപെരുന്നാൾ: ഇന്ത്യൻ...

ബലിപെരുന്നാൾ: ഇന്ത്യൻ അംബാസഡർ ആശംസകൾ നേർന്നു

text_fields
bookmark_border
news
cancel

കുവൈത്ത് സിറ്റി: ബലിപെരുന്നാൾ ദിനത്തിൽ കുവൈത്ത് നേതൃത്വത്തിനും ജനങ്ങൾക്കും ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി ആശംസകൾ നേർന്നു. ബലിപെരുന്നാൾ വിശ്വാസം, ത്യാഗം, കാരുണ്യം, ഔദാര്യം എന്നിവയുടെ സമയമാണ്. മാനവികത, ഐക്യദാർഢ്യം, ഔദാര്യം, പരസ്പര ബഹുമാനം എന്നിവ ശക്തിപ്പെടുത്താൻ ഇത് നമ്മെ പ്രചോദിപ്പിക്കുന്നതായും അംബാസഡർ സൂചിപ്പിച്ചു.

ഇന്ത്യയിൽ ബലിപെരുന്നാൾ ദിനത്തിൽ കുടുംബങ്ങൾ പ്രത്യേക പ്രാർത്ഥനകൾക്കായി ഒത്തുകൂടുകയും, ആശംസകൾ കൈമാറുകയും, ഭക്ഷണം പങ്കിടുകയും, ദാനധർമ്മം ചെയ്തും ഐക്യം, സാംസ്കാരിക വൈവിധ്യം എന്നിവ പ്രതിഫലിപ്പിക്കുന്ന തരത്തിൽ ആഘോഷിക്കപ്പെടുന്നതായും അംബാസഡർ വ്യക്തമാക്കി.

കുവൈത്തിലെ പത്ത് ലക്ഷത്തിലധികം വരുന്ന ഇന്ത്യൻ സമൂഹത്തിന് നൽകുന്ന കരുതലിനും പിന്തുണക്കും കുവൈത്ത് അധികാരികൾക്ക് അംബാസഡർ ആത്മാർത്ഥമായ നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bakridgreetingsIndian Ambassador
News Summary - Bakrid: Indian Ambassador extends greetings
Next Story