സ്വദേശി പാർപ്പിട മേഖലയിലെ ബക്കാലകൾക്കെതിരെ നടപടി
text_fieldsകുവൈത്ത് സിറ്റി: സ്വദേശി പാർപ്പിട മേഖലകളിലെ ബക്കാലകൾക്കെതിരെ അധികൃതർ നടപടി ശക്തമാക്കി. ഇവിടങ്ങളിൽ ബക്കാലകൾ (ഗ്രോസറി ഷോപ്പ്) പാടില്ലെന്നാണ് നിയമം. ഇത് ലംഘിച്ച് നിരവധി പേർ കട നടത്തുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. മുനിസിപ്പാലിറ്റിയുടെയും ഇമിഗ്രേഷൻ സെക്യൂരിറ്റി വകുപ്പിെൻറയും മാൻപവർ പബ്ലിക് അതോറിറ്റിയുടെയും വാണിജ്യ, വ്യവസായ മന്ത്രാലയത്തിെൻറയും സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്. 15 ബക്കാലകൾക്കെതിരെ ഇത്തരത്തിൽ നടപടി സ്വീകരിച്ചതായി മുനിസിപ്പൽ കൗൺസിൽ ഉപമേധാവി മിഷ്അൽ അൽ ജുവൈസരി വ്യക്തമാക്കി.
സാമൂഹിക പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് വിലയിരുത്തിയാണ് സ്വദേശി പാർപ്പിട മേഖലകളിൽ ബക്കാലകൾ അനുവദിക്കേണ്ടെന്ന് അധികൃതർ തീരുമാനിച്ചത്. ബക്കാലകൾ നടത്തുന്ന വിദേശികൾക്കെതിരെയും ഇതിനായി കെട്ടിടം വാടകക്ക് നൽകുന്ന സ്വദേശികൾക്കെതിരെയും നടപടിയുണ്ടാവുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
