ബഹ്റൈൻ വിദേശകാര്യ മന്ത്രി കുവൈത്തിൽ ഉന്നത കൂടിക്കാഴ്ചകൾ നടത്തി
text_fieldsകിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് ബഹ്റൈൻ
വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനിക്കൊപ്പം
കുവൈത്ത് സിറ്റി: ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി കുവൈത്തിലെത്തി. വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബഹ്റൈൻ മന്ത്രിയെ സ്വീകരിച്ചു. കുവൈത്ത്-ബഹ്റൈൻ സംയുക്ത ഹയർ കമ്മിറ്റിയുടെ പതിനൊന്നാമത് സെഷൻ കുവൈത്തിൽ നടക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവരുമായി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി കൂടിക്കാഴ്ച നടത്തി.
കുവൈത്തും ബഹ്റൈനും തമ്മിലുള്ള ശക്തമായ സാഹോദര്യ ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത സഹകരണ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും കൂടിക്കാഴ്ചയിൽ ഇരുവിഭാഗവും അവലോകനം ചെയ്തു. വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ, കുവൈത്തിലെ ബഹ്റൈൻ അംബാസഡർ, പ്രതിസംഘം എന്നിവരും കൂടിക്കാഴ്ചയുടെ ഭാഗമായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

