ബഹ്‌റൈൻ ദേശീയ ദിനം: കുവൈത്തിലും ആഘോഷം
text_fieldsകുവൈത്തിൽ നടന്ന ബഹ്റൈൻ നാഷനൽ ഡേ ആഘോഷം
കുവൈത്ത് സിറ്റി: നാഷനൽ ഡേ ആഘോഷിക്കുന്ന ബഹ്‌റൈന്റെ സന്തോഷത്തിൽ പങ്കുചേർന്ന് കുവൈത്തും. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അധികാരമേറ്റതിന്റെ 23ാം വാർഷികവും രാജ്യത്തിന്റെ 51ാമത് ദേശീയ ദിനവും ആഘോഷിക്കാൻ നിരവധി ബഹ്‌റൈനികളാണ് കുവൈത്തിൽ ഒരുമിച്ചുകൂടിയത്.
പരമ്പരാഗത ബഹ്‌റൈൻ നൃത്തവും പാക്കുമായി ഒരുമിച്ച ബഹ്റൈനികൾക്കൊപ്പം കുവൈത്ത് പൗരന്മാരും അണിനിരന്നു. അവന്യൂസ് മാളിൽ നടന്ന ആഘോഷത്തിൽ രണ്ട് രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സാഹോദര്യവും ബന്ധവും പ്രതിഫലിപ്പിക്കുന്നത് കൂടിയായി. ബഹ്റൈന്റെയും കുവൈത്തിന്റെയും ദേശീയ പതാകകളും ആഘോഷസഥലത്ത് സ്ഥാപിച്ചിരുന്നു.
നാഷനൽ ഡേ ആഘോഷിക്കുന്ന ബഹ്‌റൈനെ ആശംസകൾ അറിയിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് സന്ദേശമയച്ചു. ബഹ്റൈൻ രാജ്യത്തിനും പുരോഗതിയും വികസനവും ആശംസിച്ച അമീർ രാജാവിനും ജനങ്ങൾക്കും കൂടുതൽ ക്ഷേമം കൈവരട്ടെ എന്നും ആശംസിച്ചു.
കുവൈത്തും ബഹ്റൈനും തമ്മിൽ നിലനിൽക്കുന്ന അടുത്ത സൗഹൃദവും ബന്ധവും സൂചിപ്പിച്ച അമീർ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരും ബഹ്റൈന് ആശംസകൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

