കെ.ഐ.സി മഹ്ബൂല മേഖല ബദർ അനുസ്മരണവും ഇഫ്താറും
text_fieldsകെ.ഐ.സി മഹ്ബൂല മേഖല ഇഫ്താർ
കുവൈത്ത് സിറ്റി: കെ.ഐ.സി കേരള ഇസ്ലാമിക് കൗൺസിൽ മഹ്ബൂല മേഖല കമ്മിറ്റി ബദർ അനുസ്മരണവും ഇഫ്താറും സംഘടിപ്പിച്ചു. മഹ്ബൂല കല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മേഖലാ പ്രസിഡന്റ് ആമീൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ത്വാഹിർ വാഫി മുഖ്യപ്രഭാഷണം നടത്തി. ബദർ മൗലിദ് സദസ്സിനു കേന്ദ്ര ദഅവാ സെക്രട്ടറി ഇസ്മായിൽ ഹുദവി, മുസ്തഫ ഫൈസി, നൗഷാദ് യമാനി, ശാക്കിർ എന്നിവർ നേതൃത്വം നൽകി. മേഖല സെക്രട്ടറി ആദിൽ ചീക്കോട് സ്വാഗതവും ഹസൻ തഖ്വ നന്ദിയും പറഞ്ഞു. മേഖല നേതാക്കളായ എ.ജി.മുഹമ്മദ്, മുനീർ പെരുമുഖം, മുസ്താഖ് നഹ, നാസർ കാപ്പാട്, സി.പി.തസ്ലീം, റാഷിദ് ചീക്കോട് എന്നിവർ പരിപാടി ഏകോപിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

