ബദർ അനുസ്മരണവും ഇഫ്താർ സംഗമവും
text_fieldsകെ.ഐ.സി ഫഹാഹീൽ മേഖല സംഘടിപ്പിച്ച ‘ബദർ അനുസ്മരണവും ഇഫ്താർ സംഗമവും’ പരിപാടിയിൽ അമീൻ മുസ്ലിയാർ ചേകന്നൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല കമ്മിറ്റി മജ്ലിസുന്നൂർ ആത്മീയ സദസ്സും ബദർ അനുസ്മരണവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. മംഗഫ് നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.ഐ.സി മഹ്ബൂല മേഖലാ പ്രസിഡന്റ് അമീൻ മുസ്ലിയാർ ചേകനൂർ മുഖ്യ പ്രഭാഷണവും പ്രാർഥനക്ക് നേതൃത്വവും നൽകി. കെ.ഐ.സി കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം പെരുവള്ളൂർ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ആരിഫ് കുറ്റിപ്പുറം സ്വാഗതവും മേഖല വൈസ് പ്രസിഡന്റ് ടി.വി. ഫൈസൽ നന്ദിയും പറഞ്ഞു.
കേന്ദ്ര നേതാക്കളായ ശിഹാബ് മാസ്റ്റർ, നാസർ കോഡൂർ, എൻജിനീയർ മുനീർ പെരുമുഖം, മേഖല നേതാക്കളായ ഇല്യാസ് തങ്ങൾ ബാഹസ്സൻ, റഷീദ് മസ്താൻ, സമീർ പാണ്ടിക്കാട്, ഹംസക്കുട്ടി, ഇസ്മായിൽ വള്ളിയോത്ത്, ഹംസ വാണിയന്നൂർ എന്നിവർ നേതൃത്വം നൽകി. മേഖലാ യൂനിറ്റ് പ്രവർത്തകർ പങ്കെടുത്തു.
കെ.ഐ.സി ഇഫ്താർ സംഗമ സദസ്സ്

