ബദർ അൽ സമാ മെഡിക്കൽ സെന്റർ അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിച്ചു
text_fieldsഫർവാനിയ ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ നടന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണം
കുവൈത്ത് സിറ്റി: ബദർ അൽ സമാ മെഡിക്കൽ സെന്റർ ഫർവാനിയ അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിച്ചു.
ബദർ അൽ സമാ മെഡിക്കൽ ഡയറക്ടർ ഡോ. ജസ്റ്റിൻ സ്റ്റീഫൻ ചടങ്ങിൽ മുഖ്യാതിഥിയായി. സമൂഹത്തോടുള്ള നഴ്സുമാരുടെ നിർലോഭമായ സേവനങ്ങളെ പ്രശംസിക്കുന്നതോടൊപ്പം ഡോക്ടർമാരുടെ പാനലിന്റെ പേരിൽ നന്ദി അറിയിക്കുകയും ചെയ്തു.
ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. കോവിഡ് മഹാമാരി കാലത്ത് നഴ്സുമാർ നൽകിയ അതിരുകളില്ലാത്തതും നിസ്വാർത്ഥവുമായ സേവനം അവരുടെ തൊഴിലിനോടുള്ള പ്രതിബദ്ധത സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. നഴ്സ് ഇൻ ചാർജ് ജോവിൻ സ്വാഗതവും മാർക്കറ്റിങ് കോഓഡിനേറ്റർ സന ഖൽഫെ നന്ദിയും പറഞ്ഞു. ഡോ. രശ്മി റിച്ചാർഡ്, റിഫായ് പേരാൽ, പ്രീമ പെരേര, അബ്ദുൽ ഖാദർ, താസിർ അമീൻ, ഷെറിൻ ഡേവിഡ്, റഹജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കലാപരിപാടികളുടെ കൂടെ മധുരം വിതരണം ചെയ്തു സന്തോഷം പ്രകടിപ്പിച്ചു.

