ബദർ അൽ സമ മെഡിക്കൽ സെന്റർ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsബദർ അൽ സമ മെഡിക്കൽ സെന്ററിൽ നടന്ന സ്വാതന്ത്ര്യദിനാഘേഷം
കുവൈത്ത്സിറ്റി: ഫർവാനിയയിലെ ബദർ അൽ സമ മെഡിക്കൽ സെന്റർ, ഹിമാലയ മെഡിക്കൽ കമ്പനിയുമായി ചേർന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഗോപകുമാർ (കൺട്രി മാനേജർ), മാർക്കറ്റിങ് എക്സിക്യൂട്ടിവ് അബ്ദുല്ല എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. ദേശീയഗാനാലാപനവും ത്രിവർണ പതാക ഉയർത്തലും നടന്നു.
ഇതോടൊപ്പം ബദർ അൽസമ സ്റ്റാഫും മധുരപലഹാരങ്ങൾ വിതരണം ചെയ്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. അബ്ദുൽ റസാഖ് (ബ്രാഞ്ച് മാനേജർ), ഡോ. സൗമ്യ ഷെട്ടി (ഇ.എൻ.ടി സ്പെഷലിസ്റ്റ്), ഡോ. പ്രഗതി നമ്പ്യാർ (ഗൈനക്കോളജിസ്റ്റ്), ഡോ. ഷുമൈല റിയാസ് (ഗൈനക്കോളജിസ്റ്റ്), ഡോ. നിതിൻ (ഇന്റേണൽ മെഡിസിൻ), ഡോ. സമീർ (ഫാർമസിസ്റ്റ്), മാർക്കറ്റിങ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

