ബദർ അൽ സമ സൗജന്യ ആരോഗ്യ കാമ്പയിൻ
text_fieldsബദർ അൽ സമ മെഡിക്കൽ സെന്റർ ഇന്ത്യൻ പബ്ലിക് സ്കൂളിൽ നടത്തിയ ആരോഗ്യ കാമ്പയിൻ
കുവൈത്ത് സിറ്റി: ശിശുദിനാഘോഷ ഭാഗമായി ബദർ അൽ സമ മെഡിക്കൽ സെന്ററിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പബ്ലിക് സ്കൂൾ വിദ്യാർഥികൾക്ക് സൗജന്യ ആരോഗ്യ കാമ്പയിൻ സംഘടിപ്പിച്ചു.
പ്രൈമറി ക്ലാസ് കുട്ടികളുടെ ദന്ത പരിശോധന, കണ്ണു പരിശോധന, അളവ് തൂക്ക പരിശോധന എന്നിവ ഇതിന്റെ ഭാഗമായി നടന്നു. കാഴ്ച സംബന്ധമായ പ്രശ്നങ്ങളും ഏകോപനത്തിലെ ബുദ്ധിമുട്ടുകളും കണ്ടെത്തിയവരെ തുടർ ചികിത്സക്ക് നിർദേശിച്ചു.
ആരോഗ്യം, ഭക്ഷണക്രമവും ആരോഗ്യകരമായ ജീവിതശൈലിയും എന്ന വിഷയത്തിൽ സീനിയർ സെക്കൻഡറി വിദ്യാർഥികൾക്ക് സെമിനാറും സംഘടിപ്പിച്ചു. കൗമാരക്കാരിൽ ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിനും അവബോധം വളർത്തുന്നതായിരുന്നു സെമിനാർ. ജങ്ക് ഫുഡ് കഴിക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ചും വിദ്യാർഥികൾക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

