ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ ക്ലബ് മൂന്നാമത് മെംബേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുത്തവർ
മനാമ: ഇന്ത്യൻ ക്ലബ് മൂന്നാമത് മെംബേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ക്ലബ് അംഗങ്ങൾക്കായി മാത്രം സംഘടിപ്പിച്ച മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. ടൂർണമെന്റിലെ വിജയികൾക്കുള്ള ട്രോഫി വിതരണവും ചടങ്ങിൽ നടന്നു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് അധ്യക്ഷതവഹിച്ച ചടങ്ങിൽ വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു.
ടൂർണമെന്റ് വിജയകരമായി പൂർത്തിയാക്കാൻ സഹകരിച്ചവർക്കും പങ്കെടുത്തവർക്കും ഇന്ത്യൻ ക്ലബ് ബാഡ്മിന്റൺ സെക്രട്ടറി ബിനു പാപ്പച്ചൻ നന്ദി അറിയിച്ചു. ക്ലബ് ഭാരവാഹികളും ബാഡ്മിന്റൺ പ്രേമികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

