ബാഡ്മിന്റൺ ടൂർണമെന്റ് പോസ്റ്റർ പ്രകാശനം
text_fieldsമലങ്കര സ്മാഷ് സീസൺ- 4 ബാഡ്മിന്റൺ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ മലങ്കര കത്തോലിക്ക സഭ കൂട്ടായ്മയായ കെ.എം.ആർ.എം യുവജന വിഭാഗമായ എം.സി.വൈ.എം - കെ.എം.ആർ.എം സംഘടിപ്പിക്കുന്ന മലങ്കര സ്മാഷ് സീസൺ- 4 ബാഡ്മിന്റൺ ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. എം.സി.വൈ.എം ഡയറക്ടറും കെ.എം.ആർ.എം ഉപദേഷ്ടാവുമായ ഡോ.തോമസ് കാഞ്ഞിരമുകളിൽ പോസ്റ്റർ ടൂർണമെന്റ് ജോയന്റ് കൺവീനർ അജോ എസ്.റസലിന് നൽകി പ്രകാശനം ചെയ്തു.
കെ.എം. ആർ. എം പ്രസിഡന്റ് ബാബുജി ബത്തേരി, എം.സി.വൈ.എം ട്രഷറർ ലിബിൻ ഫിലിപ്, എം.സി.വൈ.എം സെക്രട്ടറി ജയിംസ് കെ.എസ് എന്നിവർ സന്നിഹിതരായി. ആഗസ്റ്റ് 23ന് അഹമ്മദി ഐ സ്മാഷ് അക്കാദമിയിലാണ് മത്സരങ്ങൾ. അഡ്വാൻസ്ഡ്, ഇന്റർമീഡിയറ്റ്, ലോവർ ഇന്റർമീഡിയറ്റ്, ലേഡിസ്, വിഭാഗങ്ങളിൽ മത്സരങ്ങളുണ്ടാകും. ആഗസ്റ്റ് 13ന് മുൻപ് രജിസ്റ്റർ ചെയ്യാം. നമ്പർ - 50168441, 65141374.

