ബാഡ്മിന്റൺ പോസ്റ്റർ പ്രകാശനം
text_fieldsകെ.ഇ.എ ബാഡ്മിന്റൺ ടൂർണമെന്റ് പോസ്റ്റർ പ്രകാശനം പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഇ.എ ഖൈത്താൻ സംഘടിപ്പിക്കുന്ന ബാഡ്മിന്റൺ ടൂർണമെന്റ് പോസ്റ്റർ പ്രകാശം പ്രസിഡന്റ് സി.എച്ച്.മുഹമ്മദ് കുഞ്ഞി കൺവീനർ അനൂപിന് നൽകി നിർവഹിച്ചു.
ഹവല്ലി ഖുതുബ് ഹാളിൽ നടന്ന ചടങ്ങ് രക്ഷാധികാരി സലാം കളനാട് ഉദ്ഘാടനം ചെയ്തു. ഖൈത്താൻ വൈസ് പ്രസിഡന്റ് കുതുബുദ്ദീൻ അധ്യക്ഷത വഹിച്ചു.
ഓർഗനൈസിങ് സെക്രട്ടറി അഷറഫ് കോളിയടുക്കം, വൈസ് പ്രസിഡന്റ് ഖാലിദ് പള്ളിക്കര, ജോയന്റ് സെക്രട്ടറി മുനീർ ബെലക്കാട്, മീഡിയ കൺവീനർ റഫീഖ് ഒളവറ, ഷഹീദ് പാട്ടില്ലത്, ഫായിസ് ബേക്കൽ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി കുമാർ പുല്ലൂർ സ്വാഗതവും ട്രഷറർ കബീർ മഞ്ഞംപാറ നന്ദിയും പറഞ്ഞു.

