Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightക്നാ​നാ​യ...

ക്നാ​നാ​യ കാ​യി​കോ​ത്സ​വം: ബാ​ഡ്മി​ൻ​റ​ൺ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ക്നാ​നാ​യ കാ​യി​കോ​ത്സ​വം: ബാ​ഡ്മി​ൻ​റ​ൺ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ക്നാ​നാ​യ കാ​യി​കോ​ത്സ​വ ഭാ​ഗ​മാ​യി ന​ട​ത്തി​യ ബാ​ഡ്മി​ൻ​റ​ൺ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്​ ട്രോ​ഫി ന​ൽ​കു​ന്നു 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ക്നാ​നാ​യ ക​ള്‍ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ കെ.​സി.​വൈ.​എ​ല്ലു​മാ​യി ചേ​ർ​ന്ന്​ ബാ​ഡ്​​മി​ൻ​റ​ൺ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

ബോ​യ്സ് ഡ​ബി​ൾ​സി​ല്‍ അ​ബ്ബാ​സി​യ യൂ​നി​റ്റ് ര​ണ്ടി​ലെ മാ​ർ​വി​ൻ ടി​ജി, ജീ​സ് ജോ​ബി ടീം ​ഒ​ന്നാം സ്ഥാ​ന​വും സാ​ല്‍മി​യ യൂ​നി​റ്റ്​ ര​ണ്ടി​ലെ സി​യോ​ൺ ബൈ​ജു, നി​തി​ൻ സാ​ജ​ൻ ടീം ​ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ഗേ​ള്‍സ് ഡ​ബി​ള്‍സി​ല്‍ സാ​ല്‍മി​യ യൂ​നി​റ്റ്​ ര​ണ്ടി​ലെ സാ​നി​യ ബൈ​ജു, നി​മി​ഷ സാ​ജ​ന്‍ ടീം ​ഒ​ന്നാം സ്ഥാ​ന​വും സാ​ല്‍മി​യ യൂ​നി​റ്റ്​ ര​ണ്ടി​ലെ ഏ​യ്​​ഞ്ച​ൽ സു​നി​ല്‍, ബെ​റ്റ്സി ബെ​ന്നി ടീം ​ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

സീ​നി​യ​ര്‍ മി​ക്സ്‌ ഡ​ബി​ൾ​സി​ൽ അ​ബ്ബാ​സി​യ യൂ​നി​റ്റ്​ ര​ണ്ടി​ലെ ജോ​ബി പു​ളി​ക്കോ​ലി​ല്‍, ദീ​പാ ജോ​ബി ടീം ​ഒ​ന്നാം സ്ഥാ​ന​വും സാ​ല്‍മി​യ യൂ​നി​റ്റ്​ ര​ണ്ടി​ലെ ബൈ​ജു തോ​മ​സ്, നി​ഷ സൈ​മ​ൺ ടീം ​ര​ണ്ടാം സ്ഥാ​ന​വും നേ​ടി. പു​രു​ഷ ഡ​ബി​ൾ​സി​ൽ സാ​ല്‍മി​യ യൂ​നി​റ്റ്​ ര​ണ്ടി​ലെ ബൈ​ജു തോ​മ​സ്, ബെ​ൻ​സ​ൺ ബെ​ന്നി ടീം ​വി​ജ​യി​ക​ളും ഫ​ഹാ​ഹീ​ല്‍ യൂ​നി​റ്റ്​ ര​ണ്ടി​ലെ ഷി​ജു​മോ​ന്‍, ബി​ബി​ന്‍ ടീം ​ര​ണ്ടാം സ്ഥാ​ന​ക്കാ​രു​മാ​യി.

സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ല്‍ കെ.​കെ.​സി.​എ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ്റെ​നി എ​ബ്ര​ഹാം സ്വാ​ഗ​തം പ​റ​ഞ്ഞു. ഏ​കോ​പ​നം ന​ട​ത്തി​യ ജോ​ബി പു​ളി​ക്കോ​ളി​ല്‍, ലി​നോ മാ​ത്യു എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ജോ​യ​ൻ​റ്​ ട്ര​ഷ​റ​ര്‍ ഇ​മ്മാ​നു​വേ​ല്‍ കു​ര്യ​ന്‍ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badminton
News Summary - Badminton matches were organized
Next Story