‘സ്ട്രോക്സ് -2016’ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്‍െറ ആഭിമുഖ്യത്തില്‍, കുവൈത്തിലെ ഓര്‍ത്തഡോക്സ് ഇടവകകളെ ഉള്‍പ്പെടുത്തി ‘സ്ട്രോക്സ് -2016’ എന്ന പേരില്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചു. റിഗ്ഗയി ജൗഹറ സാലേ അഹല്യ സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ ഡബിള്‍സ് ടൂര്‍ണമെന്‍റില്‍ 21 ടീമുകള്‍ പങ്കെടുത്തു. ആവേശകരമായ മത്സരത്തില്‍ സെന്‍റ് ഗ്രിഗോറിയോസ് മഹാ ഇടവക അംഗങ്ങളായ ഷിബു മലയില്‍ ഈശോ, അജു തോമസ് എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. എബ്രഹാം ജെ.ഡി.എസ്, സുനില്‍ എബ്രഹാം എന്നിവര്‍ രണ്ടാം സ്ഥാനവും, രതിന്‍ സി. എബ്രഹാം, ജുബിന്‍ സാം എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മഹാഇടവക വികാരിയും, യുവജനപ്രസ്ഥാനം പ്രസിഡന്‍റുമായ ഫാ. രാജു തോമസ് വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. യുവജനപ്രസ്ഥാനം സെക്രട്ടറി അജീഷ് തോമസ് സംസാരിച്ചു. മഹാഇടവക ട്രഷറര്‍ തോമസ് കുരുവിള, സെക്രട്ടറി ജിജി ജോണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. സ്ട്രോക്സ് കണ്‍വീനര്‍ സിബു എബ്രഹാം, ജിജു ജോണ്‍ എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
