മോശം കാലാവസ്ഥ: ഫൈലക ദ്വീപില്‍ കുടുങ്ങിയവരെ രക്ഷിച്ചു
text_fieldsഫൈലക ദ്വീപിൽ കുടുങ്ങിയവരെ കൊണ്ടുവന്നപ്പോൾ
കുവൈത്ത് സിറ്റി: മോശം കാലാവസ്ഥയെ തുടര്‍ന്ന് ഫൈലക ദ്വീപിൽ കുടുങ്ങിയ 140 പേരെ തീര സംരക്ഷണ സേന രക്ഷിച്ചു. ആഭ്യന്തര മന്ത്രി ശൈഖ് താമിര്‍ അലി സബാഹ് അല്‍ സാലിം അസ്സബാഹിെൻറ നിര്‍ദേശപ്രകാരമാണ് ദ്വീപില്‍നിന്ന് ആളുകളെ കൊണ്ടുവന്നത്.
അസ്ഥിര കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.അടിയന്തര സാഹചര്യങ്ങളില്‍ കോസ്റ്റ് ഗാര്‍ഡിനെ 1880888 എന്ന നമ്പറിൽ ബന്ധപ്പെടാം.ചൊവ്വാഴ്ചയും അസ്ഥിര കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിെൻറ പ്രവചനം.മൂന്ന് ദിവസമായി ശക്തമായ പൊടിക്കാറ്റാണ് കുവൈത്തിൽ അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

