ലുലു ഹൈപ്പർമാർക്കറ്റിൽ ‘ബാക്ക് ടു സ്കൂൾ’ കാമ്പയിൻ
text_fieldsകുവൈത്ത് സിറ്റി: വിദ്യാലയങ്ങളിൽ വീണ്ടും പഠനാരവം ഉയരവെ വൻ ഓഫറുകളും എക്സ്ക്ലൂസിവ് ഡിസ്കൗണ്ടുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ‘ബാക്ക്-ടു-സ്കൂൾ’ കാമ്പയിൻ. കുവൈത്തിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലറ്റുകളിലുമായി ഈ മാസം 14 മുതൽ ആരംഭിച്ച കാമ്പയിൻ അവശ്യ സ്കൂൾ സാധനങ്ങൾ, യൂനിഫോമുകൾ, ഇലക്ട്രോണിക്സ് വസ്തുക്കൾ, പാദരക്ഷകൾ എന്നിവയുടെ സമാനതകളില്ലാത്ത നിര വാഗ്ദാനം ചെയ്യുന്നു.
ഡിജിറ്റൽ പഠന സൗകര്യത്തിനായി ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ, പ്രിന്ററുകൾ എന്നിവയും ആകർഷകമായ എക്സ്ക്ലൂസിവ് ഡിസ്കൗണ്ടിൽ ലഭ്യമാണ്. സ്കൂൾ യൂനീഫോമുകളുടെ വിപുലമായ ശ്രേണിയും ഒരുക്കിയിട്ടുണ്ട്.
പ്രശസ്ത ബ്രാൻഡുകൾ ഉൾപ്പെടെ വിവിധ കമ്പനികളുടെ സ്കൂൾ ഷൂകളും ഓഫറുകളോടെ ലഭ്യമാണ്. വിദ്യാർഥികൾക്ക് അനിവാര്യമായ എല്ലാ വസ്തുക്കളും മത്സരാധിഷ്ഠിത വിലയിൽ ലഭ്യമാകുന്നതിനാൽ രക്ഷിതാക്കൾക്ക് ലുലുവിൽ നിന്ന് ഷോപിങ് എളുപ്പത്തിലും ലാഭകരമായും പൂർത്തിയാക്കാനും കഴിയും.

