Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബാ​ച്ചി​ല​ർ...

ബാ​ച്ചി​ല​ർ മു​റി​ക​ളി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്ന​താ​യി പ​രാ​തി

text_fields
bookmark_border
ബാ​ച്ചി​ല​ർ മു​റി​ക​ളി​ൽ മോ​ഷ​ണം പ​തി​വാ​കു​ന്ന​താ​യി പ​രാ​തി
cancel

കു​വൈ​ത്ത് സി​റ്റി: മ​ഹ​ബൂ​ല​യി​ൽ ബാ​ച്ചി​ല​ർ മു​റി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം പ​തി​വാ​കു​ന്ന​താ​യി പ​രാ​തി. ഒ​രു​മാ​സ​ത്തി​നി​ടെ മ​ഹ​ബൂ​ല ബ്ലോ​ക്ക്‌ ഒ​ന്നി​ലെ സ്ട്രീ​റ്റ് 145ൽ ​മാ​ത്ര​മാ​യി ഇ​ത്ത​ര​ത്തി​ലു​ള ്ള ഇ​രു​പ​തോ​ളം സം​ഭ​വ​ങ്ങ​ളാ​ണു​ണ്ടാ​യ​ത്‌. സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ ന​സീ​ർ പാ​ല​ക്കാ​ട്​ താ​മ​സി​ക്ക ു​ന്ന ബാ​ച്ചി​ല​ർ മു​റി​യി​ലും മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ത​​െൻറ വി​ല​പി​ടി​പ്പു​ള്ള മൊ​ബൈ​ൽ ഫോ​ണും 50 ദീ​നാ​റും ന​ഷ്​​ട​പ്പെ​ട്ട​താ​യി ന​സീ​ർ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.


പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ സി.​സി.​ടി.​വി​യും സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും ഇ​ല്ലാ​ത്ത ഫ്ലാ​റ്റു​ക​ൾ മോ​ഷ്​​ടാ​ക്ക​ൾ ക​ണ്ടു​വെ​ക്കും. തു​ട​ർ​ന്ന് രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ മു​റി​ക​ളി​ൽ ക​യ​റി മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ മോ​ഷ്​​ടി​ക്കു​ന്ന​താ​ണ് രീ​തി. ബാ​ച്ചി​ല​ർ മു​റി​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്‌ പ​ല സ​മ​യ​ങ്ങ​ളി​ലാ​യി​രി​ക്കും ജോ​ലി. ഇ​ക്കാ​ര​ണ​ത്താ​ൽ പ്ര​ധാ​ന വാ​തി​ൽ പ​ല​പ്പോ​ഴും അ​ട​ക്കാ​റി​ല്ല. അ​ക​ത്തു​ള്ള​വ​ർ ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യാ​ൽ ഉ​റ​ക്ക​ത്തി​ലാ​വാ​നും സാ​ധ്യ​ത​യു​ണ്ട്. ഈ ​അ​വ​സ​ര​മാ​ണ്​ മോ​ഷ്​​ടാ​ക്ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്‌.


കൂ​ടു​ത​ൽ ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന വ​ലി​യ ബാ​ച്ചി​ല​ർ ഫ്ലാ​റ്റു​ക​ളി​ൽ ഇ​ട​ക്കി​ട​ക്ക്​ താ​മ​സ​ക്കാ​ർ മാ​റി​വ​രാ​റു​ണ്ട്. ഒ​രേ ഫ്ലാ​റ്റു​ക​ളി​ലെ​യും സ​മീ​പ കെ​ട്ടി​ട​ങ്ങ​ളി​ലെ​യും പ​ല മു​റി​ക​ളി​ലും മോ​ഷ​ണം ന​ട​ന്ന​തി​ൽ​നി​ന്ന്​ പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണ്​ ആ​സൂ​ത്രി​ത​മാ​യി മോ​ഷ​ണം ന​ട​ത്തു​ന്ന​തെ​ന്ന സൂ​ച​ന​യാ​ണ്​ ല​ഭി​ക്കു​ന്ന​ത്. മോ​ഷ​ണ​ത്തി​ന്​ ഇ​ര​യാ​കു​ന്ന​വ​ർ ഭൂ​രി​ഭാ​ഗ​വും സാ​ധാ​ര​ണ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbachiler
News Summary - bachiler-kuwait-gulf news
Next Story