സ്വദേശി ഇടങ്ങളിൽ ബാച്ചിലർമാരുടെ താമസം; 17 വീടുകളുടെ വൈദ്യുതി വിച്ഛേദിച്ചു
text_fieldsവൈദ്യുതി-ജല മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം ജീവനക്കാർ പരിശോധനയിൽ
കുവൈത്ത് സിറ്റി: സ്വദേശി താമസ ഇടങ്ങളിൽ താമസിക്കുന്ന പ്രവാസി ബാച്ചിലർമാർക്കെതിരെ നടപടികൾ തുടരുന്നു. ഖുദ്ദൂസില്‍ ബാച്ചിലർമാരെയും അനധികൃത വാടകക്കാരെയും താമസിപ്പിച്ച 17 വീടുകളുടെ വൈദ്യുതി വിച്ഛേദിച്ചു.സ്വദേശികൾക്കായി നിശ്ചയിച്ച പ്രദേശങ്ങളില്‍ ബാച്ചിലർ പ്രവാസികൾ നിയമം ലംഘിച്ച് താമസിച്ചു വരികയായിരുന്നു. മുനിസിപ്പാലിറ്റി, വൈദ്യുതി-ജല മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സംയുക്ത പരിശോധനയിലാണ് നടപടി. ബാച്ചിലർമാരെ നീക്കം ചെയ്ത് പിഴയടച്ചാൽ മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കുകയുള്ളൂ. ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ പറഞ്ഞു.
അനധികൃത താമസവുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് സഹല്‍ ആപ്പിലൂടെയോ മുനിസിപ്പൽ ഓഫിസുകളിൽ നേരിട്ടോ റിപ്പോര്‍ട്ട് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. ഭവന മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.അനധികൃത താമസ സൗകര്യങ്ങൾ തീപിടിത്ത സാധ്യതയും വൈദ്യുതി ഗ്രീഡിന് സമ്മർദവും സൃഷ്ടിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

