കുവൈത്തിൽ വൈദ്യുതിയും വിച്ഛേദിക്കുന്നു; ബാച്ചിലർമാർ ദുരിതത്തിൽ
text_fieldsകുവൈത്ത് സിറ്റി: സ്വദേശി താമസ മേഖലയിലെ ബാച്ചിലർമാരെ ഒഴിപ്പിക്കുന്നതിെൻറ ഭാഗമായി രാജ്യത്തിെൻറ വിവിധ ഭാ ഗങ്ങളിൽ കെട്ടിടങ്ങളിലെ വൈദ്യുതി കണക്ഷൻ റദ്ദാക്കുന്നത് തുടരുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ നൂറോളം ഫ്ലാറ്റ ുകളിലെ വൈദ്യുതി വിച്ഛേദിച്ചു. ഖൈത്താൻ, ജഹ്റ, ജലീബ്, സബാഹ് അൽ അഹ്മദ്, വഫ്ര, അർദിയ, മഹബൂല തുടങ്ങിയ ഭാഗങ്ങളിൽ നടപടിയുണ്ടായി.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കൂടി ആയപ്പോൾ ദുരിതം ഇരട്ടിയാണ്. അതേസമയം, സ്വദേശി താമസ മേഖലകളിൽ വിദേശി ബാച്ചിലർമാർ താമസിക്കാൻ പാടില്ലാത്തതാണെന്നും ഒഴിഞ്ഞുപോവാൻ നേരത്തെ മുന്നറിയിപ്പ് നൽകിയതാണെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.
ആഭ്യന്തര മന്ത്രാലയം, സിവില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ്, ജലവൈദ്യുതി മന്ത്രാലയം, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി പരിശോധന നടത്തുന്നത്. 139 എന്ന ഹോട്ട്ലൈന്‍ നമ്പര്‍ വഴിയും വെബ്സൈറ്റിലൂടെയും ലഭിക്കുന്ന പരാതികളിൽ ഉടൻ നടപടി സ്വീകരിച്ചുവരുന്നുണ്ട്. 24727732 എന്ന വാട്സാപ് നമ്പറിലൂടെയും പരാതി സ്വീകരിക്കുന്നുണ്ട്.
വിദേശികൾക്കിടയിൽ കോവിഡ് വ്യാപിച്ച പശ്ചാത്തലത്തിൽ കുവൈത്തിൽ ഇപ്പോൾ കൂടുതലായി ഒഴിപ്പിക്കാൻ പരാതി നൽകുന്നുണ്ട്. ഇൗ വർഷം രാജ്യത്തെ മുഴുവൻ സ്വദേശി പാർപ്പിട മേഖലകളും കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശികളെ പൂർണമായി ഒഴിപ്പിക്കുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. സാമ്പത്തിക ലാഭത്തിനായി സ്വദേശികൾ അപ്പാർട്ടുമെൻറുകൾ വിവിധ ഭാഗങ്ങളാക്കി തിരിച്ച് വിദേശികൾക്ക് വാടകക്ക് നൽകുന്നതാണ് ബാച്ചിലർ സാന്നിധ്യത്തിന് വഴിവെച്ചിരുന്നത്. ഇത്തരം കെട്ടിട ഉടമകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
