ബാബു ഫ്രാൻസിസ് എൻ.സി.പി ഒാവർസീസ് സെൽ അധ്യക്ഷൻ
text_fieldsബാബു ഫ്രാൻസിസ്
കുവൈത്ത് സിറ്റി: എൻ.സി.പി ഓവർസീസ് സെൽ അധ്യക്ഷനായി കുവൈത്ത് പ്രവാസി മലയാളി ബാബു ഫ്രാൻസിസ് തെരഞ്ഞെടുക്കപ്പെട്ടു.തൃശൂർ സ്വദേശിയായ ബാബു ഫ്രാൻസിസിനെ പാർട്ടി ദേശീയ പ്രസിഡൻറ് ശരദ് പവാർ എം.പിയാണ് നിയമിച്ചത്. പാർട്ടി ദേശീയ പ്രസിഡൻറ് ശരദ് പവാർ എം.പി, ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ എം.പി, എൻ.സി.പി ലോക്സഭ ലീഡർ സുപ്രിയ സുലെ എം.പി, ദേശീയ ജനറൽ സെക്രട്ടറിമാരായ ടി.പി. പീതാംബരൻ മാസ്റ്റർ, എസ്.ആർ. കോഹ്ലി, കെ.കെ. ശർമ എന്നിവരെ സന്ദർശിച്ച ശേഷം പാർട്ടിയുടെ ന്യൂഡൽഹിയിലെ ഓഫിസിലെത്തി ചുമതല എറ്റെടുത്തു.ലോക കേരള സഭയിൽ കുവൈത്തിൽനിന്ന് എൻ.സി.പി പ്രതിനിധിയായി രണ്ട് വർഷം പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

