ബാബു ഫ്രാൻസീസ് എൻ.സി.പി വർക്കിങ് കമ്മിറ്റിയിൽ
text_fieldsബാബു ഫ്രാൻസീസ്
കുവൈത്ത് സിറ്റി: ഓവർസീസ് സെല്ലിന്റെ ദേശീയ അധ്യക്ഷനും പ്രവാസിയും തൃശൂർ സ്വദേശിയുമായ ബാബു ഫ്രാൻസീസ് നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ വിഭാഗം) ദേശീയ വർക്കിങ് കമ്മിറ്റിയിൽ. ദേശീയ പ്രസിഡന്റ് ശരദ് പവാർ എം.പി യുടെ നിർദേശപ്രകാരം വർക്കിങ് പ്രസിഡന്റ് സുപ്രിയ സുലെയാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.
ബാബു ഫ്രാൻസീസിനെ ഡൽഹി ഓഫീസിൽ സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി അഡ്വ.രാജീവ് ജാ , ഡൽഹി സ്റ്റേറ്റ് ന്യൂന പക്ഷ വിഭാഗം പ്രസിഡന്റ് അമൻ സാഹ്നി എന്നിവർ ചേർന്ന് സ്വീകരിച്ചു.
കുവൈത്ത് പ്രവാസിയായ ബാബു ഫ്രാൻസീസ് നോർക്ക, ലോക കേരള സഭ എന്നിവയിൽ കുവൈത്തിൽ നിന്നുള്ള പ്രതിനിധിയാണ്.ഒ.എൻ.സി.പി നാഷനൽ ട്രഷറർ ബിജു സ്റ്റീഫൻ, കുവൈത്ത് കമ്മിറ്റി പ്രസിഡന്റ് ജീവ്സ് എരിഞ്ചേരി, വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളിൽ, രാജേഷ് കൃഷ്ണ എന്നിവർ ബാബു ഫ്രാൻസീസിനെ അഭിനന്ദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

