Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബാ​ബ​രി മ​സ്ജി​ദ്...

ബാ​ബ​രി മ​സ്ജി​ദ് പു​ന​ർ​നി​ർ​മി​ക്ക​ലാ​ണ്​ നീ​തി –ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം

text_fields
bookmark_border
ബാ​ബ​രി മ​സ്ജി​ദ് പു​ന​ർ​നി​ർ​മി​ക്ക​ലാ​ണ്​ നീ​തി –ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം
cancel
camera_alt

‘അ​നീ​തി ബാ​ബ​രി​യോ​ടും’ സെ​മി​നാ​റി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ അ​ബ്​​ദു​ൽ റ​ഹീം സം​സാ​രി​ക്കു​ന്നു 

കു​വൈ​ത്ത് സി​റ്റി: സം​ഘ്​​പ​രി​വാ​ർ ത​ക​ർ​ത്ത ബാ​ബ​രി മ​സ്ജി​ദ് യ​ഥാ​ർ​ഥ സ്ഥാ​ന​ത്ത് പു​ന​ർ നി​ർ​മി​ക്കു​മ്പോ​ൾ മാ​ത്ര​മേ ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യി​ൽ നീ​തി പു​ല​രു​ക​യു​ള്ളൂ എ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ മു​സ്ത​ഫ മു​ള​യ​ങ്കാ​വ്. ഡി​സം​ബ​ർ ആ​റി​ന് അ​ബ്ബാ​സി​യ പ്ര​വാ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ 'അ​നീ​തി ബാ​ബ​രി​യോ​ടും' സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫാ​ഷി​സ​ത്തി​ന് ത​ട​സ്സം നി​ൽ​ക്കു​ന്ന രാ​ജ്യ​ത്തി​െൻറ മ​തേ​ത​ര ചി​ഹ്ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി​യാ​ലേ ആ​ർ.​എ​സ്.​എ​സ് സ്വ​പ്നം കാ​ണു​ന്ന ഹി​ന്ദു​ത്വ രാ​ജ്യം സൃ​ഷ്​​ടി​ക്കാ​ൻ സാ​ധി​ക്കൂ.

ഫാ​ഷി​സ​ത്തി​െൻറ അ​ത്ത​രം കു​ത​ന്ത്ര​ങ്ങ​ളെ മ​തേ​ത​ര സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു തോ​ൽ​പി​ക്ക​ണ​മെ​ന്ന്​ സെ​മി​നാ​റി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സോ​ഷ്യ​ൽ ഫോ​റം കേ​ര​ള സ്​​റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ്​ ടി.​എ​സ്. ശി​ഹാ​ബ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നാ​ല​ര നൂ​റ്റാ​ണ്ട്​ ഇ​ന്ത്യ​ന്‍ മ​തേ​ത​ര​ത്വ​ത്തി​െൻറ പ്ര​തീ​ക​മാ​യി നി​ല​നി​ന്ന ബാ​ബ​രി​യു​ടെ ച​രി​ത്രം നീ​തി​നി​ഷേ​ധ​ത്തി​െൻറ ച​രി​ത്രം കൂ​ടി​യാ​ണ്.

അ​തി​ന് സ്വ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ അ​ത്ര​യും പ​ഴ​ക്ക​മു​െ​ണ്ട​ന്നും ബാ​ബ​രി മ​സ്ജി​ദ്​ ച​രി​ത്രം മ​റ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും വി​ഷ​യം അ​വ​ത​രി​പ്പി​ച്ച സോ​ഷ്യ​ൽ ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ​ജി​നീ​യ​ർ അ​ബ്​​ദു​ൽ റ​ഹീം പ​റ​ഞ്ഞു. ഒ.​ഐ.​സി.​സി സെ​ക്ര​ട്ട​റി നി​സാം, മ​ത​പ​ണ്ഡി​ത​ൻ അ​ബ്​​ദു​റ​ഹ്‌​മാ​ൻ ത​ങ്ങ​ൾ, ഫ്ര​റ്റേ​ണി​റ്റി പ്ര​സി​ഡ​ൻ​റ്​ ജം​ഷി​ക് മാ​റാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ക​രി​യ ഇ​രി​ട്ടി സ്വാ​ഗ​ത​വും സ​യ്യി​ദ്‌ ബു​ഹാ​രി ത​ങ്ങ​ൾ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian social forum
News Summary - Babri Masjid Reconstruction Justice - Indian Social Forum
Next Story