Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ഴി​മ​തി​മു​ക്ത...

അ​ഴി​മ​തി​മു​ക്ത ലോ​കം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം–കു​വൈ​ത്ത്

text_fields
bookmark_border
അ​ഴി​മ​തി​മു​ക്ത ലോ​കം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം–കു​വൈ​ത്ത്
cancel
camera_alt????????????????? ??? ?????????????? ????????????? ?????????????? ??????? ???????????? ???????? ??? ??????? ??????????????????

കു​വൈ​ത്ത് സി​റ്റി: സ​മൂ​ഹ​ത്തെ ഗ്ര​സി​ച്ചു​ക​ഴി​ഞ്ഞ അ​ഴി​മ​തി​യി​ല്ലാ​ത്ത ലോ​കം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന് ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ അം​ഗ​രാ​ജ്യ​ങ്ങ​ൾ പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന് കു​വൈ​ത്ത്. ഭ​ര​ണ​കൂ​ട അ​ഴി​മ​തി​യും അ​തു​ണ്ടാ​ക്കു​ന്ന ത​ർ​ക്ക​ങ്ങ​ളും സം​ഘ​ട്ട​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ​ദി​വ​സം യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്ക​വെ കു​വൈ​ത്തി​െൻറ സ്​​ഥി​രം പ്ര​തി​നി​ധി മ​ൻ​സൂ​ർ അ​ൽ ഉ​തൈ​ബി​യാ​ണ് ഇ​ക്കാ​ര്യം ഓ​ർ​മി​പ്പി​ച്ച​ത്.
അ​ഴി​മ​തി സ​മ്പ​ത്തി​െൻറ ദു​രു​പ​യോ​ഗ​ത്തി​നും പൊ​തു​മു​ത​ൽ ന​ശി​ക്കാ​നും ഇ​ട​യാ​ക്കു​ന്ന​തി​ന് പു​റ​മെ, രാ​ഷ്​​ട്ര​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യു​മാ​ണ്.

സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ക്ഷ​യി​ക്കു​ന്ന​തും വി​ക​സ​നം മു​ര​ടി​ക്കു​ന്ന​തും ഇ​തു​കൊ​ണ്ടാ​ണ്. ഇ​ത് അ​നി​യ​ന്ത്രി​ത​മാ​കു​ന്ന​തോ​ടെ തൊ​ഴി​ലി​ല്ലാ​യ്മ വ​ർ​ധി​ക്കു​ക​യും രാ​ജ്യ​ത്ത് ദാ​രി​ദ്യ്ര​ത്തി​െൻറ തോ​ത് കൂ​ടു​ക​യും ചെ​യ്യും. യു​വാ​ക്ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ​യും സ​മൂ​ഹ​ത്തി​ലെ ദാ​രി​ദ്യ്ര​വും ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കെ​തി​രെ തി​രി​യാ​ൻ സ​മൂ​ഹ​ത്തെ േപ്ര​രി​പ്പി​ക്കു​ന്നു . ഇ​തേ തു​ട​ർ​ന്ന് രാ​ജ്യ​ത്ത് അ​ശാ​ന്തി​യും സം​ഘ​ട്ട​ന​ങ്ങ​ളും നി​ത്യ​സം​ഭ​വ​മാ​വു​ക​യും രാ​ജ്യ​സു​ര​ക്ഷ അ​വ​താ​ള​ത്തി​ലാ​വു​ക​യും ചെ​യ്യു​ന്നു. ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട പ​ല രാ​ജ്യ​ങ്ങ​ളു​ടെ​യും സ്​​ഥി​തി ഇ​താ​യി​രു​ന്നു. രാ​ഷ്​​ട്ര​ങ്ങ​ൾ​ക്ക് പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ നി​ശ്ച​യി​ച്ചു​കൊ​ണ്ട് അ​ഴി​മ​തി​മു​ക്ത ലോ​ക​ത്തി​നു​വേ​ണ്ടി യു.​എ​ൻ ത​ല​ത്തി​ൽ ശ്ര​മം ന​ട​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മ​ൻ​സൂ​ർ അ​ൽ ഉ​തൈ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsazhmathi muktha lokam
News Summary - azhmathi muktha lokam-kuwait-kuwait news
Next Story